ബംഗളൂരു ആസ്ഥാനമായ പൊതുമേഖല ടെലികോം കമ്പനിയായ െഎ.ടി.െഎ ലിമിറ്റഡ് ചീഫ് മാനേജർ (ഗ്രേഡ്- ആറ്), ഡെപ്യൂട്ടി ജനറൽ മാനേജർ (ഗ്രേഡ്- ഏഴ്), അഡീഷനൽ ജന. മാനേജർ (ഗ്രേഡ്- എട്ട്), ജനറൽ മാനേജർ (ഗ്രേഡ്-ഒമ്പത്) തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആസ്കോൺ/ഡിഫൻസ് നെറ്റ്വർക്-നാല്, ജി.പി.ഒ.എൻ/ഭാരത് നെറ്റ്-നാല്, ഫിനാൻസ്-നാല്, മാർക്കറ്റിങ്-നാല്, എച്ച്.ആർ-നാല് എന്നീ േപ്രാജക്റ്റ്/മേഖലകളിലാണ് ഒഴിവുകൾ.
ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനീയറിങ് എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് ആസ്കോൺ/ഡിഫൻസ് നെറ്റ്വർക്,
ജി.പി.ഒ.എൻ/ഭാരത് നെറ്റ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
സി.എ/െഎ.സി.ഡബ്ല്യൂ.എ/എം.ബി.എ ഫിനാൻസ് േയാഗ്യതയുള്ളവർക്ക് ഫിനാൻസ്വിഭാഗത്തിൽ അപേക്ഷിക്കാം.
ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൽക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനീയറിങ് എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് മാർക്കറ്റിങ്ങിലേക്ക് അപേക്ഷിക്കാം. എം.ബി.എ മാർക്കറ്റിങ് അഭിലഷണീയ യോഗ്യതയാണ്.
എച്ച്.ആർ/സോഷ്യൽ വർക്/പേഴ്സനൽ മാനേജ്മെൻറ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ബിരുദാനന്തര ബിരുദക്കാർക്ക് എച്ച്.ആർ വിഭാഗത്തിൽ അപേക്ഷിക്കാം.
ജനറൽ മാനേജർക്ക് 21 വർഷവും അഡീഷനൽ ജനറൽ മാനേജർക്ക് 18 വർഷവും ഡെപ്യൂട്ടി ജനറൽ മാനേജർക്ക് 15 വർഷവും ചീഫ് മാനേജർക്ക് 12 വർഷവും പ്രവൃത്തിപരിചയം വേണം.
അപേക്ഷ ഫെബ്രുവരി അഞ്ചിനകം ഒാൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.itiltd-india.com കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.