പൊതുമേഖല സ്ഥാപനമായ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് മാനേജ്മെൻറ് ട്രെയ്നി തസ്തികയിലെ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. മാനേജ്മെൻറ് ട്രെയ്നി (എച്ച്.ആർ): 12 ഒഴിവ് (ജനറൽ-ആറ്, എസ്.സി-രണ്ട്, ഒ.ബി.സി നോൺ ക്രിമിലെയർ-നാല്) ശമ്പളസ്കെയിൽ: 16,400- 40,500 രൂപ. യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ എം.ബി.എ അല്ലെങ്കിൽ പേഴ്സനൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറ്/എച്ച്.ആറിൽ സ്പെഷലൈസേഷനോടെ പി.ജിയോ പി.ജി ഡിേപ്ലാമയോ.
2. മാനേജ്മെൻറ് ട്രെയ്നി (മാർക്കറ്റിങ്): 24 ഒഴിവ് (ജനറൽ-13, എസ്.സി-നാല്, എസ്.സി-രണ്ട്, ഒ.ബി.സി നോൺ ക്രിമിലെയർ-അഞ്ച്) ശമ്പളസ്കെയിൽ: 16,400-40,500 രൂപ. യോഗ്യത: എം.എസ്സി അഗ്രിക്കൾചർ അല്ലെങ്കിൽ അഗ്രിക്കൾചറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ്സി അല്ലെങ്കിൽ എം.ബി.എ/പി.ജി.ഡി.ബി.എം (മാർക്കറ്റിങ്/അഗ്രി ബിസിനസ് മാർക്കറ്റിങ്/ഇൻറർനാഷനൽ മാർക്കറ്റിങ്/റൂറൽ മാനേജ്മെൻറ്). കൂടാതെ, ബി.എസ്സി അഗ്രിക്കൾചർ.
അപേക്ഷാഫീസ്: 735 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും വകുപ്പുതല ഉദ്യോഗാർഥികൾക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും ഫീസില്ല.
www.nationalfertilizers.com ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അവസാനതീയതി സെപ്റ്റംബർ ആറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.