സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള സർക്കാർ സർവേ സ്കൂളുകളിൽ മൂന്നുമാസത്തെ ചെയിൻ സർവേ (ലോവർ) കോഴ്സിൽ പ്രവേശനത്തിന് ഡയറക്ടറേറ്റ് ഒാഫ് സർവേ ആൻഡ് ലാൻഡ് െറക്കോർഡ്സ് നിർദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. 2017 നവംബർ ഒന്നു മുതൽ 2018 ഒക്ടോബർ 31 വരെയുള്ള ഒരുവർഷത്തെ നാലു ബാച്ചുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
2017 സെപ്റ്റംബർ 11 വരെ തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സർവേ ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറത്തിെൻറ മാതൃക ഉൾപ്പെടെ ഇതുസംബന്ധിച്ച വിജ്ഞാപനം
www.dslr.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൈപ്പുചെയ്തോ എഴുതിയോ അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കാവുന്നതാണ്.
അപേക്ഷകർ എസ്.എസ്.എൽ.സിയോ തത്തുല്യ ബോർഡ് പരീക്ഷയോ പാസായിരിക്കണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 35വയസ്. പിന്നാക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി-വർഗക്കാർക്ക് 40 വയസ്സുമാണ് ഉയർന്ന പ്രായപരിധി. 2016 സെപ്റ്റംബർ ഒന്നാം തീയതി വെച്ചാണ് പ്രായപരിധി കണക്കാക്കേണ്ടത്.
സർക്കാർ സർവിസിലുള്ള വില്ലേജ് അസിസ്റ്റൻറുമാർ, രണ്ടാംതരം ഡ്രാഫ്റ്റ്സ്മാൻ, ട്രെയ്സർമാർ മുതലായ വിഭാഗങ്ങളിൽപ്പെടുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇവർക്കുള്ള പ്രത്യേക അപേക്ഷഫോറം വെബ്സൈറ്റിലുണ്ട്. പ്രായപരിധിയോ യോഗ്യതയോ പരിഗണിക്കാതെ ബന്ധപ്പെട്ട അധികാരികളുടെ നിർദേശാനുസരണം പ്രവേശനം അനുവദിക്കും. ഇക്കൂട്ടർ സ്വന്തംചെലവിൽ കോഴ്സ് പഠിക്കേണ്ടി വരും.
അപേക്ഷയോടൊപ്പം ഇനിപറയുന്ന രേഖകൾ ഉള്ളടക്കം ചെയ്യാൻ മറക്കരുത്:
ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സിയുടെ ശരിപ്പകർപ്പ്, വയസ്സ്, യോഗ്യത, മാർക്ക് എന്നിവ തെളിയിക്കുന്നതിനാണിത്.
പട്ടികജാതി-വർഗക്കാർ ജാതിതെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്.
ഗസറ്റഡ് ഉദ്യോഗസ്ഥനിൽനിന്നും ആറുമാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ).
അപേക്ഷകർ ഏത് ജില്ലാക്കാരനാണെന്ന് തെളിയിക്കുന്ന വില്ലേജ് ഒാഫീസറുടെയോ പഞ്ചായത്ത് പ്രസിഡൻറിെൻറയോ സർട്ടിഫിക്കറ്റ് (അസ്സൽ).
അപേക്ഷ അയക്കുന്ന കവറിെൻറ പുറത്ത് ‘സർവേ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷ’ എന്ന് എഴുതിയിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സർവെ ആൻഡ് ലാൻഡ് റിക്കാർഡ്സ്, വഴുതക്കാട്, തിരുവനന്തപുരം-14.
അപേക്ഷയിൽ ഏത് കേന്ദ്രത്തിലേക്കാണ്/സർവേ സ്കൂളിലാണ് പ്രവേശനം വേണ്ടതെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ഒപ്പിടാത്ത അപേക്ഷ പരിഗണിക്കില്ല. വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. എന്നാൽ, പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ല. മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ പ്രവേശനം കിട്ടുന്നമുറക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവെ സ്കൂൾ അധികാരി മുമ്പാകെ യഥാസമയം ഹാജരാകണം.
ഇൗ അഞ്ചു സർക്കാർ സർവേ സ്കൂളുകൾക്ക് പുറമെ 14 പ്രൈവറ്റ് ചെയിൻ സർവേ സ്കൂളുകളിലും മൂന്നുമാസത്തെ ചെയിൻ സർവേ കോഴ്സുകളിൽ പരിശീലനം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ www.dslr.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.