തിരുവനന്തപുരത്തെ റീജനൽ കാൻസർ സെൻറർ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ബിരുദവും രക്തപരിശോധനയുൾപ്പെടെ മേഖലകളിൽ ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അനിവാര്യം. അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിേപ്ലാമയും രക്തപരിശോധനയുൾപ്പെടെ മേഖലകളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
ഡിഗ്രി/ഡിേപ്ലാമ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. 2017 ജനുവരി ഒന്നിന് 35 വയസ്സിൽ കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച വയസ്സിളവ് അനുവദിക്കും.
13000 രൂപയായിരിക്കും പ്രതിമാസ വേതനം.
യോഗ്യരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബർ 25ന് ആർ.സി.സി കോൺഫറൻസ് ഹാൾ-IIൽ (േബ്ലാക്-എ) ഹാജരാകണം.
http://www.rcctvm.org ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.