ഓൺലൈൻ കലാപരിശീലന ശൃംഖലയുമായി കലാഭവന്‍

കൊച്ചി: പ്രമുഖ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് കൊച്ചിൻ കലാഭവന്‍ ഓൺലൈനിലൂടെ വിപലുമായ കലാപരിശീലന ശൃംഖല ഒരുക്കുന്നു. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെവിടെ നിന്നും മലയാളികള്‍ക്ക് കലാപരിശീനത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവസരമൊരുക്കും. 

ആദ്യമായാണ് കലാപഠനത്തിനായി ഇത്ര വിപുലമായ സംവിധാനം. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്‍, തബല, മൃദഗം, ഫ്ളൂട്ട്, ഡ്രംസ്, ഡ്രോയിങ് വിഷയങ്ങളിലാണ് ക്ലാസുകള്‍. 

കോവിഡ്​ പശ്ചാത്തലത്തില്‍ സറ്റേജ് കലാകാരന്മാര്‍ക്കും കലാ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടേണ്ടിവന്ന സമ്പത്തികവും മാനസികവുമായ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പുളിക്കുന്നേലും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദും അറിയിച്ചു. ഫോൺ: 0484-2354522, 7736722880.

Tags:    
News Summary - kalabhavan starts onlie training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.