സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഫിസർ (ഗ്രേഡഡ്-എ)/അസിസ്റ്റന്റ് മാനേജർമാരെ നിയമിക്കുന്നു. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി), റിസർച്, ഒഫിഷ്യൽ ലാംഗ്വേജ്, എൻജിനീയറിങ് സ്ട്രീമുകളിലാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sebi.gov.in/careersൽ.
ആകെ 110 ഒഴിവുകളുണ്ട്. ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ. ഓൺലൈനിൽ നവംബർ 28 വരെ അപേക്ഷിക്കാം.
ജനറൽ സ്ട്രീം: 56. ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ മാസ്റ്റേഴ്സ് ബിരുദം/പി.ജി ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം/നിയമ ബിരുദം/സി.എ/സി.എഫ്.എ/സി.എസ്/സി.എം.എ.
ലീഗൽ: 20, അംഗീകൃത നിയമബിരുദം. അഭിഭാഷകരായി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
ഐ.ടി:22, ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവും കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടിയിൽ രണ്ടുവർഷത്തെ അംഗീകൃത പി.ജി ഡിപ്ലോമയും.
റിസർച്:4, ഇക്കണോമിക്സ്/കോമേഴ്സ്/ഫിനാൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഡേറ്റാ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ്/ബിഗ് ഡേറ്റാ അനലിറ്റിക്സ് മുതലായ വിഷയങ്ങളിൽ രണ്ടുവർഷത്തെ മാസ്റ്റേഴ്സ് ബിരുദം/പി.ജി ഡിപ്ലോമ അല്ലെങ്കിൽ മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ് ബിരുദവും സ്റ്റാറ്റിസ്റ്റിക്സ്/അനുബന്ധ വിഷയങ്ങളിൽ ഒരുവർഷത്തെ പി.ജി ഡിപ്ലോമയും.
ഒഫിഷ്യൽ ലാംഗ്വേജ്:3, ഹിന്ദിയിൽ മാസ്റ്റേഴ്സ് ബിരുദം (ഡിഗ്രി തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം) അല്ലെങ്കിൽ സംസ്കൃതം/ഇംഗ്ലീഷ്/ഇക്കണോമിക്സ്/കോമേഴ്സിൽ മാസ്റ്റേഴ്സ് ബിരുദം (ഡിഗ്രി തലത്തിൽ ഹിന്ദി ഒരു വിഷയമായിരിക്കണം).
എൻജിനീയറിങ്: ഇലക്ട്രിക്കൽ-2, സിവിൽ 3, ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ/ബി.ടെക്. നിർദിഷ്ട മേഖലയിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.
എല്ലാ തസ്തികകൾക്കും പ്രായപരിധി 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ സമർപ്പണത്തിനും സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കം കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.