നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്ന വിവിധ തൊഴിലവസര പദ്ധതിയുടെ ഭാഗമായുള്ള ഹയര്‍സ്‌പോട്ട് തൊഴില്‍ മേള ശനിയാഴ്ച. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയിലാണ് തൊഴില്‍ മേള നടക്കുന്നത്.
വിവിധ സ്ഥാപനങ്ങളിലെ നൂറോളം തസ്തികയിലേക്കായി അഞ്ഞൂറോളം ഉദ്യോഗാര്‍ഥികള്‍ക്കാണ് നോളജ് സിറ്റിയില്‍ തന്നെ അവസരമൊരുങ്ങുന്നത്. കൂടാതെ, പത്തോളം സ്വകാര്യ കമ്പനികളും മേളയില്‍ പങ്കെടുക്കും.
നേരത്തെ, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്‌പോട്ട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങൾക്ക്: +91 7736 472 126.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.