മുംബൈ: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2022 ഫലം പുറത്തുവിട്ടപ്പോൾ ശിശിർ ആണ് ഒന്നാമനായത്. ആദ്യമായാണ് ഒരു കർണാടക സ്വദേശി ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടുന്നത്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് കൂടാതെ ശിശിർ കെ.സി.ഇ.ടി(കർണാടക കോമൺ എൻട്രൻസ്) പരീക്ഷക്കു കൂടി തയാറെടുത്തിരുന്നു. കെ.സി.ഇ.ടി പരീക്ഷയിൽ ഫാർമസിയിൽ ഒന്നാംറാങ്ക് ലഭിച്ചിരുന്നു. എൻജിനീയറിങ് പരീക്ഷയിൽ നാലാം റാങ്കും നേടി.
ജെ.ഇ.ഇ അഡ്വാൻസ്ഡിൽ 360 ൽ 314 മാർക്കാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്. ബോംബെ ഐ.ഐ.ടിയിൽ പഠിക്കാനാണ് ശിശിറിന്റെ ആഗ്രഹം. ടൈംസ് ഓഫ് ഇന്ത്യയിലാണ് ശിശിറിന്റെ പിതാവ് ജോലിചെയ്യുന്നത്. അമ്മ വീട്ടമ്മയാണ്. ഒരു വിഷയം മനസിലാകുന്നതു വരെ തുടർച്ചയായി പഠിക്കുകയാണ് തന്റെ രീതിയെന്ന് ശിശിർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.