പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിെൻറ വിശാഖപട്ടണം റിഫൈനറിയിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഒാപറേഷൻസ്, ടെക്നീഷ്യൻ ബോയ്ലർ എന്നീ തസ്തികകളിലായി 60 ഒഴിവുകളുണ്ട്. (ജനറൽ-23, എസ്.സി-7, എസ്.ടി-4, ഒ.ബി.സി-18, എസ്.ടി, ബാക്ക്ലോഗ്-8).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിേപ്ലാമ പാസായിരിക്കണം. ഫുൾടൈം െറഗുലർ കോഴ്സായി, അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് കുറഞ്ഞത് 50 ശതമാനവും അല്ലാത്തവർ 60 ശതമാനവും മാർക്ക് മിനിമം നേടിയിരിക്കണം.
പ്രായം: 2017 മേയ് ഒന്നിന് 18-25 വയസ്സ്. ഉയർന്ന പ്രായത്തിൽ എസ്.സി, എസ്.ടിക്ക് അഞ്ചും ഭിന്നശേഷി ഒ.ബി.സി-എൻ.സിക്ക് മൂന്നും വയസ്സിെൻറ ഇളവുണ്ട്. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10ഉം ഒ.ബി.സി-എൻ.സിക്ക് 13ഉം എസ്.സി, എസ്.ടിക്ക്-15ഉം വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.ശമ്പളം: 40,000 രൂപ. എഴുത്തുപരീക്ഷ/കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
മുംബൈ, വിശാഖപട്ടണം, കൊൽക്കത്ത, ചെന്നൈ, ഡൽഹി എന്നീ കേന്ദ്രങ്ങളിലാവും പരീക്ഷ നടക്കുക. അപേക്ഷ ഫീസ്: 600 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് ബാധകമല്ല). എസ്.ബി.െഎയുടെ ചലാനായും ഒാൺലൈൻ പേമെൻറായും ഫീസടക്കാം.അപേക്ഷിക്കേണ്ട വിധം: www.hpclcareers.com, www.hindstanpetroleum.com എന്നീ വെബ്സൈറ്റുകൾ വഴി ഒാൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ എട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.