മംഗളൂരുവിലെ കസ്റ്റംസ് കമീഷണർ ഒാഫിസിൽ മറൈൻ വിങ്ങിൽ ഗ്രൂപ് സി തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടിണ്ടേൽ (മൂന്ന്), സീനിയർ ഡെക്ഹാൻഡ് (മൂന്ന്), സീമാൻ (21), ഗ്രീസർ (ഒമ്പത് ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ആദ്യ രണ്ട് തസ്തികകളിലേക്ക് എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം. മറ്റ് രണ്ട് തസ്തികകളിൽ പത്താം ക്ലാസാണ് യോഗ്യത. എല്ലാ തസ്തികകളിലും പ്രവൃത്തിപരിചയം അനിവാര്യമാണ്. 2018 ജനുവരി 27നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.cbec.gov.in, www.bangalorecustoms.gov.in,
www.customsmangalore.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.