ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി

 ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ തേടുന്നു. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. ആകെ 40 ഒഴിവുകളുണ്ട്. (മൈനിങ് 6, ജിയോളജി 5, ഇലക്ട്രിക്കൽ 8, ഇൻസ്ട്രുമെന്റേഷൻ 1, സിവിൽ 5, മെക്കാനിക്കൽ 11, സിസ്റ്റം 4) എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് ഒഴിവുകളിൽ സംവരണം ലഭിക്കും.

യോഗ്യത പരീക്ഷ മൊത്തം 60 ശതമാനം (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 55 ശതമാനം മതി) മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ജിയോളജി വിഭാഗത്തിൽ ഫുൾടൈം ഫസ്റ്റ്ക്ലാസ് പി.ജിക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 1.1.2024ൽ 28 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.hindustancopper.comൽ. ഓൺലൈനായി ജനുവരി 29 രാവിലെ 11 മുതൽ ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽപെടുന്നവർമാത്രം ഫീസ് അടച്ചാൽ മതി.

ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ (70 ശതമാനം വെയ്റ്റേജ്) വ്യക്തിഗത അഭിമുഖം നടത്തിയാണ് (30 ശതമാനം വെയ്റ്റേജ്) സെലക്ഷൻ. ഒരുവർഷത്തെ പരിശീലനകാലം പ്രതിമാസം അടിസ്ഥാന ശമ്പളമായ 40,000 രൂപ ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ അസിസ്റ്റന്റ് മാനേജരായി സ്ഥിരപ്പെടുത്തും.

Tags:    
News Summary - Graduate Engineer Trainee at Hindustan Copper Limited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.