ഡൽഹി ടെക്നോളജിക്കൽ വാഴ്സിറ്റിയിൽ ബിഡെസ്, എംഡെസ് ഓൺലൈൻ അപേക്ഷ മേയ് 20 മുതൽ ജൂൺ 20 വരെ

വിജി. കെ

ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി 2022-23 വർഷത്തെ ഫുൾടൈം റെഗുലർ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) മാസ്റ്റർ ഓഫ് ഡിസൈൻ (എംഡെസ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മേയ് 20 രാവിലെ 10 മുതൽ ജൂൺ 20 വരെ അപേക്ഷ ഓൺലൈനായി സ്വീകരിക്കും. വിജ്ഞാപനം, അഡ്മിഷൻ ബ്രോഷർ www.dtu.ac.inൽ.നാലുവർഷത്തെ ബിഡെസ് കോഴ്സിൽ 120 സീറ്റുകളുണ്ട്. യുസീഡ് 2022 സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. സയൻസ്, കോമേഴ്സ്, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് സ്ട്രീമിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. അപേക്ഷ/രജിസ്ട്രേഷൻ ഫീസ് 1500 രൂപ. മെറിറ്റ് ലിസ്റ്റ് ജൂലൈ ഏഴിന്.

മൂന്നു റൗണ്ട് സീറ്റ് അലോട്ട്മെന്റുണ്ടാവും. ആഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കും. ഫിലിം ഡിസൈൻ പുതിയ സ്‍പെഷലൈസേഷനായി കൂട്ടിച്ചേർത്തിട്ടുണ്ട്. രണ്ടുവർഷത്തെ MDes പ്രോഗ്രാമിൽ 75 സീറ്റുകൾ. ഇന്ററാക്ഷൻ ഡിസൈൻ 15 സീറ്റുകൾ, ലൈഫ്സ്റ്റൈൽ ആൻഡ് അക്സസറി ഡിസൈൻ 15, പ്രോഡക്ട് ഡിസൈൻ 15, ട്രാൻസ്പോർട്ടേഷൻ ആൻഡ് സർവിസ് ഡിസൈൻ 15, വിഷ്വൽ കമ്യൂണിക്കേഷൻ 15 എന്നിവയാണ് സ്‍പെഷലൈസേഷനുകൾ.

യോഗ്യത: 55 ശതമാനം മാർക്കോടെ BE/BTech/BArch/BDes, BFA/തത്തുല്യം.എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം. പ്രാബല്യത്തിലുള്ള 'സീഡ് സ്കോർ' നേടിയിരിക്കണം. അപേക്ഷ/രജിസ്ട്രേഷൻ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 500 രൂപ.

Tags:    
News Summary - Delhi technological university BIDS and MDS online application from May 20 to June 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.