ഡേറ്റ സയൻസ്​ ആൻഡ്​ മാനേജ്​മെൻറ്​​ മാസ്​റ്റേഴ്​സ്​ പ്രോഗ്രാം

ഇന്ദോറിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെൻറും​​ (ഐ.ഐ.എം) ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയും (ഐ.ഐ.ടി) സംയുക്തമായി നടത്തുന്ന മാസ്​റ്റർ ഓഫ്​ സയൻസ്​ ഇൻ ഡേറ്റ സയൻസ്​ ആൻഡ്​ മാനേജ്​മെൻറ്​ പ്രോഗ്രാം പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. ഭാവി മാനേജർമാരെയും ഡേറ്റ സയൻറിസ്​റ്റുകളെയും വാർത്തെടുക്കുകയാണ്​ ലക്ഷ്യം. ബിഗ്​ഡേറ്റ അനലിറ്റിക്​സ്​, ഡേറ്റ സെക്യൂരിറ്റി മാനേജ്​മെൻറ്​​ ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കും. 200 പേർക്കാണ്​ പ്രവേശനം. വർക്കിങ്​ പ്രഫഷനലുകൾക്കും അപേക്ഷിക്കാം.

​പ്രവേശന യോഗ്യത: ബി.ടെക്​/ബി.ഇ/ബി.എസ്​/ബി.ഫാർമ/ബി.ആർക്​/ബി.ഡെസ്​/നാലുവർഷത്തെ ബി.എസ്​സി/എം.എസ്​സി/എം.സി.എ/എം.ബി.എ 60 ശതമാനം മാർക്കിൽ/6.0 CGPAയിൽ കുറയാതെ ഫസ്​റ്റ്​ ​ക്ലാസിൽ വിജയിച്ചിരിക്കണം.

മൂന്നു വർഷത്തിനുള്ളിൽ ഐ.ഐ.എം കാറ്റ്​/ഗേറ്റ്​/ജി മാറ്റ്​/ജി.ആർ.ഇ/ജാം ടെസ്​റ്റ്​​ സ്​കോർ നേടണം. 2022 ജനുവരി 25നകം യോഗ്യത തെളിയിക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. അപേക്ഷഫീസ്​ 1770 രൂപ.പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ https://msdsm.iiti.ac.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. ജനുവരി ഏഴുവരെ അപേക്ഷ സ്വീകരിക്കും.ചുരുക്കപ്പട്ടിക തയാറാക്കി ഇൻറർവ്യൂ നടത്തിയാണ്​ തെരഞ്ഞെടുപ്പ്​. മൊത്തം ​ഫീസായി 12 ലക്ഷം രൂപ നൽകണം. ഗഡുക്കളായി ഫീസ്​ അടക്കാം.അന്വേഷണങ്ങൾക്ക്​ msdsm_office@iimidr.ac.in, msdsm_office@iiti.ac.in എന്നീ ഇ-മെയിലിലും 0731-2439736/666, 0731-660333-3577/3598 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - Data Science and Management Masters Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.