റെയിൽവേ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ റെയിൽ ടെൽ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ നിരവധി ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് ഡയറക്ടർ/എൻറർപ്രൈസ് ആർക്കിടെക്റ്റ്--രണ്ട് ഒഴിവുകൾ, സീനിയർ ആർക്കിടെക്റ്റ്-രണ്ട്, സീനിയർ ആർകിടെക്റ്റ്-ഒന്ന്, സീനിയർ ഇ.ആർ.പി ടെക്നോ ഫങ്ഷനൽ (ഒറാക്ൾ)-നാല് (ജനറൽ-മൂന്ന്, ഒ.ബി.സി -ഒന്ന്), ടെക്നിക്കൽ ലീഡ് (സാപ്) -ഒന്ന്, ടെക്നിക്കൽ ലീഡ് (നെറ്റ്)-മൂന്ന്, ടെക്നിക്കൽ ലീഡ്-ആൻഡ്രോയിഡ് ആപ്ലിക്കേഷൻസ്-ഒന്ന്, ടെക്നിക്കൽ ലീഡ് (ജാവ െഡവലപ്പർ)-അഞ്ച് (ജനറൽ-നാല്, ഒ.ബി.സി ഒന്ന്), ടെക്നിക്കൽ ലീഡ് (നെറ്റ്വർക് ബാൻഡ്വിഡ്ത്)-നാല് (ജനറൽ മൂന്ന്, ഒ.ബി.സി-ഒന്ന്), ടെക്നിക്കൽ കൺസൾട്ടൻറ് (വിവിധം)-25 (ജനറൽ-15, ഒ.ബി.സി-ആറ്, എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്), ഒാഫിസ് അഡ്മിൻ (കോഒാഡിനേറ്റർ/ട്രെയ്നിങ് മാനേജർ)-രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. മൂന്നുവർഷത്തേക്കാണ് നിയമനം. ആവശ്യാനുസൃതം നിയമനം നീട്ടിയേക്കും. നിയമനം ഇന്ത്യയിലെവിടെയുമാവാം. ഒരാൾ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. ഒാൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും: 2017 ആഗസ്റ്റ് 22, ഉച്ചക്ക് 12 മണി.
വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.railtelindia.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.