കേന്ദ്രസർക്കാറിന് കീഴിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ വിവിധ വകുപ്പുകളിലായി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർമാരുടെ താൽക്കാലിക നിയമനത്തിന് വിജ്ഞാപനമായി. അഞ്ചുവർഷമാണ് നിയമനകാലാവധി. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലായി 25 ഒഴിവുകളുണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.
www.itiltd-india.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി അഞ്ച്.
ഒാൺലൈൻ അപേക്ഷയുടെ പകർപ്പും, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡെപ്യൂട്ടി ജനറൽ മാനേജർ -എച്ച്.ആർ, െഎ.ടി.െഎ ലിമിറ്റഡ്, സിസ്റ്റം യൂനിറ്റ്, ദൂരവാണി നഗർ, ബംഗളൂരു-16 എന്ന വിലാസത്തിൽ ഫെബ്രുവരി ഒമ്പതിനുമുമ്പ് അയക്കണം.
പ്രായപരിധി: 30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.