ആർമി മെഡിക്കൽ കോറിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആദ്യതവണയോ രണ്ടാം തവണയോ എം.ബി.ബി.എസ് പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. ഒഴിവുകളുടെ എണ്ണം ഇതുവരെ നിശ്ചയിച്ചിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങളുണ്ട്. 2018 ഡിസംബർ 31ന് 45 വയസ്സിൽ കൂടാത്തവരായിരിക്കണം അപേക്ഷകർ.
അഭിമുഖത്തിന് പുറമെ വൈദ്യപരിശോധനയും ശാരീരിക ക്ഷമതയും പരിഗണിച്ചായിരിക്കും നിയമനം. അഭിമുഖം മുംബൈ ഒാഫിസിൽ നടക്കും. ഒാൺലൈൻ വഴിയുള്ള അപേക്ഷകൾ ജനുവരി 27നും ഫെബ്രുവരി 22 നും ഇടയിൽ സമർപ്പിക്കാം. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോേട്ടായും അപേക്ഷകെൻറ കൈയൊപ്പും നിർബന്ധമാണ്. amcsscentry.gov.in എന്ന വെബ് സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ വിശദവിവരങ്ങളും അപേക്ഷ നൽകേണ്ട രീതിയും വൈബ്സൈറ്റിലുണ്ട്.
അഭിമുഖത്തിന് തെരഞ്ഞെടുക്കുന്നവർക്ക് ഇതേ വെബ്സൈറ്റിൽനിന്ന് കോൾലെറ്റർ ഡൗൺലോഡ് ചെയ്തെടുക്കാം. ഒാൺലൈൻ രജിസ്ട്രേഷൻ നമ്പറും 200 രൂപ അപേക്ഷ ഫീസ് അടക്കുന്നതിെൻറ ട്രാൻസാക്ഷൻ നമ്പറും രേഖപ്പെടുത്തി വെക്കണം. അഭിമുഖത്തിന് ഹാജരാവുേമ്പാൾ എല്ലാ രേഖകളുടെയും ഒറിജിനലും സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികളും കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.