ബോർഡ് ഒാഫ് അപ്രൻറിസ്ഷിപ് ട്രെയ്നിങ്ങിെൻറ ചെന്നൈ ആസ്ഥാനമായ സതേൺ റീജനും ബംഗളൂരുവിലെ ഡയറക്ടറേറ്റ് ഒാഫ് ടെക്നിക്കൽ എജുക്കേഷനും എൻജിനീയറിങ് ബിരുദക്കാർക്കും ഡിേപ്ലാമക്കാർക്കുമായി അപ്രൻറിസ്ഷിപ് ഫെയർ സംഘടിപ്പിക്കുന്നു. കലബുർഗി എച്ച്.കെ.ഇ.എസ് പോളിടെക്നിക്കുമായി ചേർന്നാണ് ഫെയർ സംഘടിപ്പിക്കുന്നത്.
ഏത് ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദമോ ഡിേപ്ലാമയോ നേടിയവർക്കും പെങ്കടുക്കാവുന്നതാണ്.
2015, 2016, 2017 വർഷങ്ങളിെലാന്നിൽ യോഗ്യതപരീക്ഷ വിജയിച്ചവരായിരിക്കണം.
പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ
www.mhrdnats.gov.inൽ രജിസ്റ്റർ ചെയ്യണം.
2018 ജനുവരി അഞ്ചിന് രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് അപ്രൻറിസ്ഷിപ് ഫെയർ നടക്കുക.
സ്ഥലം: എച്ച്.കെ.ഇ.എസ് പോളിടെക്നിക്, എം.എസ്.െഎ ഡിഗ്രി കോളജിന് സമീപം, െഎവാനെ ഷാഹി ഏരിയ, കലബുർഗി -585102, കർണാടക.
യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം എത്തിച്ചേരണം.
നിലവിൽ അപ്രൻറിസ്ഷിപ് പൂർത്തിയാക്കിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് hkesboyspolyglb@yahoo.comൽ ബന്ധപ്പെടാം. http://www.boatsr-apprentice.tn.nic.in/ എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.