തിരുവനന്തപുരം: പട്ടിജാതി വികസന വകുപ്പിനു വേണ്ടി സി--ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീ സെൻററില്‍ വിവിധ സാങ്കേതിക വിദ്യാ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്വെയര്, വികസനം, മാറ്റ്ലാബ് എന്നിവയില്‍ തിരുവനന്തപുരത്തു നല്കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
സോഫ്റ്റ്വെയര് വികസന പരിശീലനത്തിന് കാലാവധി ഏഴുമാസമാണ്. മാസം 5,500 രൂപ സ്റ്റൈപൻഡ് ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായവ പാസായിരിക്കണം.
മാറ്റ്ലാബില്‍ നാലുമാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം/എം.സി.എ പാസായവരോ കോഴ്സ് പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്) പാസായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപൻഡ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും ജൂണ്‍ 23ന് മുമ്പ് സൈബര്‍ശ്രീ സെൻറര്‍, സി-ഡിറ്റ്, പൂര്‍ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 വിലാസത്തില്‍ ലഭിക്കണം. ജൂണ്‍ 24 ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersricdit@gmail.com എന്ന വിലാസത്തിലേക്ക് ഇ--മെയില്‍ അയക്കാം. ഫോണ്‍: 0471 2323949
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.