തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്സുകളിലേക്കും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുളള കേന്ദ്രീകൃത അലോട്ട്മെൻറ്
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തിയ വിദ്യാർഥികളെ മാത്രമാണ് അലോട്ട്മെൻറിനായി പരിഗണിച്ചിട്ടുള്ളത്. അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാർഥികളുെട ഹോംപേജിൽ ലഭ്യമാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ അലോട്ട്െമൻറ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികള്‍ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം.
അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ്/അധിക തുക സെപ്റ്റംബർ 19 മുതല്‍ 22 വരെ തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ (എസ്.ബി.െഎ) തെരഞ്ഞെടുത്ത ശാഖകളിൽ നേരിേട്ടാ ഓണ്‍ലൈനായോ ഒടുക്കിയശേഷം 22ന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക ഒടുക്കാത്ത വിദ്യാർഥികളുടെയും കോളജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെയും അലോട്ട്െമൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും.
യൂനിവേഴ്സിറ്റി അഫിലിയേഷന് ഉത്തരവ് ലഭ്യമാക്കിയിട്ടില്ലാത്ത തിരുവനന്തപുരത്തെ ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളജിലേക്ക് ഈ ഘട്ടത്തില്‍ അലോട്ട്മെൻറ് നടത്തിയിട്ടില്ല. എസ്.സി/എസ്.ടി/ഒ.ഇ.സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവ് അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും 1000 രൂപ അടച്ച് അലോട്ട്െമൻറ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കണം. സ്വകാര്യ സ്വാശ്രയ ആയുര്‍വേദ/സിദ്ധ/യുനാനി മെഡിക്കല്‍ കോളജുകളിലേക്കുള്ള അവസാന അലോട്ട്മെൻറായതിനാല് വിദ്യാർഥികള്‍ അതത് കോളജുകളില്‍ 22-ന് വൈകീട്ട് അഞ്ചിനുള്ളിൽ നിര്‍ബന്ധമായും അഡ്മിഷന് നേടണം. അല്ലാത്തപക്ഷം പ്രോസ്പെക്ടസ് പ്രകാരമുള്ള പിഴ ഒടുക്കാന്‍ ബാധ്യസ്ഥരായിരിക്കും.
ഇവര്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അടച്ച ഫീസ് തിരികെ ലഭിക്കാന്‍ അര്‍ഹരായിരിക്കില്ല. സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെൻറല്‍ കോളജുകളില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികള്‍ പ്രസ്തുത കോളജുകളില്‍നിന്ന് വിടുതല്‍ നേടുന്ന പക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് നല്കിയതിനുശേഷം മാത്രമേ അവര്‍ക്ക് മറ്റ് മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്ക് പുതിയ അലോട്ട്മെൻറ് സ്വീകരിക്കാനാകൂ. കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിൽ വരുന്ന എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികള്‍ക്ക് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്നപക്ഷം അലോട്ട്മെൻറ് സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
മറ്റു സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്നപക്ഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും നേടുന്നതിന് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കേണ്ടതില്ല. എന്നാല്‍, ഇവര്‍ അടച്ച ഫീസ് തിരികെ ലഭിക്കാന്‍ അര്‍ഹതയില്ല. ഹെൽപ്ലൈൻ നമ്പറുകൾ: 0471 2339101,102,103, 104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.