Posted On
date_range Updated On
date_range റായ്പൂർ എയിംസ് റിക്രൂട്ട്മെന്റ് 2021; 168 ഫാക്കൽറ്റി തസ്തികയിൽ ഒഴിവ്, 2.20 ലക്ഷം ശമ്പളം
ന്യൂഡൽഹി: റായ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രഫസർ, അഡീഷനൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്‍റ് പ്രഫസർ പോസ്റ്റുകളിലേക്ക് നിയമനം. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ നാലുവെര അപേക്ഷകൾ സമർപ്പിക്കാം. 168 ഒഴിവുകളിലേക്കാണ് നിയമനം.
പ്രഫസർ -37, അഡീഷനൽ പ്രഫസർ -31, അസോസിയേറ്റ് പ്രഫസർ -52, അസിസ്റ്റന്‍റ് പ്രഫസർ -43 ഒഴിവുകളിലേക്കാണ് നിയമനം.
പ്രഫസർ -2,20,000 രൂപ, അഡീഷനൽ പ്രഫസർ -2,00,000, അസോസിയേറ്റ് പ്രഫസർ -1,88,000, അസിസ്റ്റന്‍റ് പ്രഫസർ 1,42,506 എന്നിങ്ങനെയാണ് ശമ്പളം. റായ്പൂർ എയിംസ് www.aiimsraipur.edu.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.