പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ (സ്കെയിൽ I) -മെഡിക്കൽ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ -14, ഒ.ബി.സി -ഏഴ്, എസ്.സി -മൂന്ന്, എസ്.ടി -രണ്ട് എന്നിങ്ങനെ 26 ഒഴിവുകളാണുള്ളത്.
യോഗ്യത: എം.ബി.ബി.എസ്/എം.ഡി/എം.എസ്/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്ക് വേണം. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ വേണം. ഹോമിയോപതി, ആയുർവേദിക്, യൂനാനി ബിരുദക്കാർക്ക് ഇൗ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യതകൾ കണക്കാക്കുക.
യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 200 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും ഫീസില്ല.
ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2018 ജനുവരി 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.newindia.co.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.