http://www.aicofindia.comന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗ്രികൾചർ ഇൻഷുറൻസ് കമ്പനി ഒാഫ് ഇന്ത്യ ലിമിറ്റഡിൽ (എ.െഎ.സി) വിവിധ ഡിസിപ്ലിനിലായി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്യെിൽ 1 കേഡറിലാണ് നിയമനം.
അഗ്രികൾചർ സയൻസസ്, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, ലീഗൽ, സ്റ്റാറ്റിസ്റ്റിക്സ്, മാർക്കറ്റിങ്, ജനറലിസ്റ്റ് എന്നി ഡിസിപ്ലിനിലായി ആകെ 50 (ജനറൽ -25, എസ്.സി -8, എസ്.ടി -4, ഒ.ബി.സി -13) ഒഴിവുകളാണുള്ളത്. ആകെ ഒഴിവുകളിൽ രെണ്ടണ്ണം പി.ഡബ്ല്യു.ഡിക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. സംവരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.aicofindia.com എന്ന വെബ്ൈസറ്റിലുണ്ട്.
അപേക്ഷ ഫീസ് ജനറൽ -650, എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ. സെപ്റ്റംബർ 15 മുതൽ ഒാൺലൈനായി രജിസ്റ്റർ ചെയ്ത് ഫീസടക്കാം. അവസാന തീയതി ഒക്ടോബർ 10. പരീക്ഷ തീയതി നവംബർ 18/19. ഇൗ തീയതികളിൽ മാറ്റം വന്നേക്കും.
ഡബിറ്റ്/ക്രഡിറ്റ് കാർഡ് വഴിയോ ഇൻറർനെറ്റ് ബാങ്കിങ്, െഎ.എം.പി.എസ്, കാഷ് കാർഡ്സ്/െമാബൈൽ വാലറ്റ് വഴിയും ഫീസടക്കാം.കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷകേന്ദ്രം.ഒാരോ ഡിസിപ്ലിനിലും മതിയായ യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രായം: 01-09-2017ലേക്ക് 21 വയസ്സ്. പിന്നാക്ക വിഭാഗങ്ങൾക്കും വിമുക്ത ഭടൻമാരുടെ ആശ്രിതർക്കും ഭിന്നശേഷിക്കാർക്കും ചട്ടപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷയുടെ കാർലെറ്റർ കമ്പനി വെബ്സൈറ്റായ www.aicofindia.comൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷ അയക്കേണ്ടത്: www.aicofindia.com എന്ന വെബ്സൈറ്റ് ഒാപ്പൺ ചെയ്തു അപ്ലൈ ഒാൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയ സ്ക്രീൻ തുറക്കും.
ശേഷം, ന്യൂ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്താൽ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ കാണാനാവും. ഇത് സൂക്ഷ്മമായി വായിച്ചുനോക്കി ഒാരോ ഭാഗവും കൃത്യമായി ഫിൽചെയ്തു വേണം അപേക്ഷ രജിസ്റ്റർ ചെയ്യാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.