മിടുക്കരിൽ അധികവും എക്കാലവും താൽപര്യം കാട്ടുന്ന ബ്രാഞ്ചുകളാണ് മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് മുതലായവ. അതുകൊണ്ടുതന്നെ നിത്യ ഹരിതമാണ് ഇൗ എൻജിനീയറിങ് ബ്രാഞ്ചുകൾ. ഇനി ഇൗ ബ്രാഞ്ചുകളുടെ സാധ്യതകൾ പരിശോധിക്കാം.
•മെക്കാനിക്കൽ: മെഷിനുകളും മെക്കാനിസവും അവയുടെ പ്രവർത്തനങ്ങളും അടങ്ങിയ സമഗ്രമായ പഠനമാണ് മെക്കാനിക്കൽ എൻജിനീയറിങ്. ഇതിൽ മെറ്റീരിയൽസ് മുതൽ മാനുഫാക്ചറിങ് വരെയുള്ള വിഷയങ്ങളും മാനേജ്മെൻറ് വിഷയങ്ങളും അടങ്ങിയിട്ടുണ്ട്. ബ്രാഞ്ചുകളിൽ കുലപതിയായ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുന്നവർക്ക് ഒാേട്ടാമൊബൈൽ, പ്രൊഡക്ഷൻ എൻജിനീയറിങ്ങിലേക്കുകൂടി സാധ്യതയുണ്ട്. ഉൽപാദനത്തിന് എക്കാലത്തും മെഷിനുകളും അവയുടെ പ്രവർത്തനങ്ങളും അനിവാര്യമാണ്. അതുകൊണ്ടാണ് മെക്കാനിക്കൽ നിത്യഹരിത ബ്രാഞ്ചായി നിലനിൽക്കുന്നത്. ബി.ടെക് മെക്കാനിക്കൽ പഠനം കഴിഞ്ഞാൽ മാനുഫാക്ചറിങ്, തെർമൽ, മെഷിൻ ഡിസൈൻ, മാനേജ്െമൻറ് തുടങ്ങിയ സ്പെഷലൈസേഷനുകളിൽ ഉപരിപഠനം നടത്താനാകും.
കൂടാതെ മെക്കാട്രോണിക്സ്, നാനോ ടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിലും ഉപരിപഠന സാധ്യതകളുണ്ട്. എം.ബി.എ ഉൾപ്പെടെ വിവിധ മാനേജ്മെൻറ് പി.ജി പ്രോഗ്രാമുകൾ പഠിച്ച് മികച്ച മാനേജർമാരാകാനും മെക്കാനിക്കൽ ബിരുദം ഏറെ അനുയോജ്യം.
പെൺകുട്ടികൾക്കും മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാം. പഠിച്ചിറങ്ങുന്നവർക്ക് പെട്രോളിയം, ഒാേട്ടാമൊബൈൽ, ലോക്കോമോട്ടീവ് തുടങ്ങിയ നിരവധി വ്യവസായ മേഖലകളിൽ തൊഴിൽ സാധ്യതയുണ്ട്.
•സിവിൽ: ബിൽഡിങ്സ്, റോഡ്സ്, ഹൈവേസ്, ഡാംസ്, റിസർവോയ്സ്, കനാൽസ്, ബ്രിഡ്ജസ് മുതലായവയുടെ കൺസ്ട്രക്ഷൻ, എസ്റ്റിമേഷൻ, അനാലിസിസ് സംബന്ധിച്ചുള്ള സമഗ്രമായ പഠനമാണ് സിവിൽ എൻജിനീയറിങ്ങിലുള്ളത്. മാത്തമാറ്റിക്കൽ എബിലിറ്റിയും ഡ്രോയിങ് സ്കിൽസും ഇമേജിനേഷനുമൊക്കെയുള്ളവർക്കാണ് ഇൗ ബ്രാഞ്ചിൽ തിളങ്ങാനാവുക. പ്ലാൻ വരക്കലും സർവേയും എലിവേഷനുമൊക്കെ പഠന വിഷയങ്ങളിൽപ്പെടും. ഇൻഡസ്ട്രിയൽ വിസിറ്റും പഠനത്തിെൻറ ഭാഗമാണ്.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ഇണങ്ങുന്ന കോഴ്സാണിത്. ബി.ടെക് സിവിൽ പൂർത്തിയാക്കുന്നവർക്ക് സ്ട്രക്ച്ചറൽ എൻജിനീയറിങ്, കൺസ്ട്രക്ഷൻ മാനേജ്മെൻറ്, ഹൈഡ്രോളിക്സ് വാട്ടർ റിസോഴ്സസ് എൻജിനീയറിങ്, ട്രാൻസ്പോർേട്ടഷൻ, ജിയോ ടെക്നിക്കൽ, ജിയോ ഇൻഫർമാറ്റിക്സ് സിസ്റ്റംസ്, റിമോട്ട് സെൻസിങ്, എൻവയൺമെൻറൽ എൻജിനീയറിങ് തുടങ്ങിയവ സ്പെഷലൈസ് ചെയ്ത് എം.ടെക് പഠിക്കാം.
സർക്കാർ മേഖലയിൽ പൊതുമരാമത്ത്, ഇറിഗേഷൻ, ലോക്കൽ സെൽഫ് ഗവൺമെൻറ് (എൽ.എസ്.ജി) തുറമുഖം തുടങ്ങിയ വകുപ്പുകളിലും ഇലക്ട്രിസിറ്റി ബോർഡിലും മറ്റുമാണ് തൊഴിലവസരങ്ങൾ. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനികളിലും തൊഴിൽ സാധ്യതയുണ്ട്.
•ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ
ഇലക്ട്രോണിക്സ് എക്യുപ്മെൻറ്സ്, ഡിസൈൻ, മാനുഫാക്ചറിങ്, മെയിൻറനൻസ്, ഡാറ്റ കമ്യൂണിക്കേഷൻ, ഡാറ്റ ട്രാൻസ്ഫർ, കമ്യൂണിക്കേഷൻ ടെക്നോളജീസ്, ഡെവലപ്മെൻറ് തുടങ്ങിയ വിഷയങ്ങളാണ് ഇൗ ബ്രാഞ്ചിൽ പഠിക്കാനുള്ളത്.
കമ്പ്യൂട്ടർ, വാഷിങ്മെഷിൻ, മൊബൈൽ ഫോൺ, എൽ.ഇ.ഡി, കമ്പ്യൂട്ടർ, ടെലിവിഷൻ മോണിറ്ററുകൾ ഉൾപ്പെടെയുള്ള ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ഡിസൈൻ െഡവലപ്മെൻറ്, പ്രോജക്ടറുകൾ ഉപയോഗിക്കുന്നതിനാവശ്യമായ കമ്യൂണിക്കേഷൻ സോഫ്റ്റ്വെയർ െഡവലപ്മെൻറ്, പ്രോജക്ട് െഡവലപ്മെൻറ്, മെയിൻറനൻസ് തുടങ്ങിയ നിരവധി വിഷയങ്ങൾ പാഠ്യപദ്ധതിയിൽപ്പെടും. ബി.ടെക് കഴിഞ്ഞ് ബാരിലാർജ് സ്കെയിൽ ഇൻറഗ്രേഷൻ (വി.എൽ.എസ്.െഎ) ഡിസൈൻ, എംബഡഡ് സിസ്റ്റംസ് ഡിസൈൻ, ഒാപ്ടിക്കൽ ഫൈബർ കമ്യൂണിക്കേഷൻ, ഒാപ്ടോ ഇലക്ട്രോണിക്സ്, റേഡിയോ ഫ്രീക്വൻസീസ് എൻജിനീയറിങ്, ടെക്നോളജി, റോബോട്ടിക്സ്, മെക്കാനിക്സ്, മൈക്രോ കൺട്രോേട്ടഴ്സ്, ഡിജിറ്റൽ കമ്യൂണിക്കേഷൻ സിഗ്നൽ, പ്രോസസിങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ, സോഫ്റ്റ്വെയർ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ ഉപരിപഠന സാധ്യതയുണ്ട്.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ നല്ല അറിവും താൽപര്യവുമുള്ളവർക്കാണ് ഇൗ ബ്രാഞ്ച് ഏെറ അനുയോജ്യം. പഠിച്ചിറങ്ങുന്നവർക്ക് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ഇൻഡസ്ട്രികളിലും ബി.എസ്.എൻ.എൽ, െഎ.എസ്.ആർ.ഒ, വി.എസ്.എസ്.സി, കെൽേട്രാൺ മുതലായ പൊതുമേഖല സ്ഥാപനങ്ങളിലും മറ്റുമാണ് തൊഴിൽസാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.