മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡ് വിവിധ ട്രേഡുകളിൽ ടെക്നിക്കൽ സ്റ്റാഫ്, ഒാപറേറ്റിവ് തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒഴിവുള്ള ട്രേഡുകൾ താഴെെകാടുക്കുന്നു: (ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ):
എ.സി റഫ്രിജറേഷൻ മെക്കാനിക് (ഒന്ന്), ബ്രാസ് ഫിനിഷർ (11), കാർപൻറർ (11), കോമ്പസിറ്റ് വെൽഡർ (240), ഡ്രാഫ്റ്റ്സ്മാൻ (എം) (15), ഡ്രൈവർ (നാല്), ഇലക്ട്രിക് ക്രെയിൻ ഒാപറേറ്റർ (ആറ്), ഇലക്ട്രീഷ്യൻ (38), ഇലക്ട്രോണിക് മെക്കാനിക് (15), ഫിറ്റർ (31), മെഷീനിസ്റ്റ് (മൂന്ന്), മിൽറൈറ്റ് മെക്കാനിക് (17), പെയിൻറർ (27), പൈപ്പ് ഫിറ്റർ (58), പ്ലാനർ എസ്റ്റിമേറ്റർ (എം) (എട്ട്), പ്ലാനർ എസ്റ്റിമേറ്റർ (ഇ) (രണ്ട്), ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ (എം) (10), ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ (ഇ) (ഒന്ന്), റിഗർ (50), സ്റ്റോഴ്സ് സ്റ്റാഫ് (ഒന്ന്), സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ (291), എൻ.ഡി.ടി ഇൻസ്പെക്ടർ (നാല്), എൻജിൻ ഡ്രൈവർ/II ക്ലാസ് എൻജിൻഡ്രൈവർ (ഒന്ന്), ലാംഗ്വേജ് ഡെക് ക്രൂ (ലാസ്കർ)(എട്ട്), സെക്യൂരിറ്റി ശിപായ് (ആറ്), ചിപ്പർ ഗ്രൈൻഡർ (65), ഫയർ ഫൈറ്റർ(13), യൂട്ടിലിറ്റി ഹാൻഡ് (സെമി സ്കിൽഡ്) (42), സെയിൽ മേക്കർ (ടെയ്ലർ)(ആറ്).
എഴുത്തുപരീക്ഷ, കപ്പൽ നിർമാണമേഖലയിലെ പ്രവൃത്തിപരിചയം, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 140 രൂപ അപേക്ഷ ഫീസുണ്ട്.
http://mazdock.com/ ലൂെട ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബർ 29. ഒാരോ തസ്തികയിലും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾ http://mazdock.com/ ൽ Career- Non-Executives എന്ന വിഭാഗത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.