നബാർഡ്​ പ്രോ​ജക്​ടുകളിൽ 82 ഒഴിവുകൾ

23 സംസ്​ഥാനങ്ങളിലായി നബാർഡ്​ (നാഷനൽ ബാങ്ക്​ ഫോർ അഗ്രികൾചർ ആൻഡ്​ റൂറൽ ഡെവലപ്​മ​െൻറ്) നടത്തുന്ന ഗോത്രവികസന പ്രോജക്​ടുകളുടെ ഭാഗമാകാൻ അവസരം. ഒരു വർഷത്തെ കരാർ നിയമനത്തിന്​ നബാർഡ്​ കൺസൾട്ടൻസി സർവിസസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ അപേക്ഷ ക്ഷണിച്ചു. മൂന്ന്​ തസ്​തികകളിലായി 82 ഒഴിവുകളാണുള്ളത്​.

1. നാഷനൽ കോഒാഡിനേറ്റർ: ഒഴിവ്​ -1
യോഗ്യത: അഗ്രികൾചർ/അഗ്രികൾചർ എഞ്ചിനീയറിങ്​​/ അഗ്രോനമി/ഹോർട്ടികൾചർ/ ക്രോപ്​ സയൻസ്​/എൻവയോൺമ​െൻറ്​ സയൻസ്​/ സോഷ്യോളജി/ സോഷ്യൽ വർക്​/ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത സർവകലാശാലയിൽനിന്നും നേടിയ ബിരുദാനന്തര ബിരുദം.
10 വർഷത്തെ തൊഴിൽപരിചയം വേണം. മുംബൈയിലായിരിക്കും നിയമനം. പ്രതിഫലം: പ്രതിമാസം 70,000 രൂപ.

2. സംസ്​ഥാന കോഒാഡിനേറ്റർ: ഒഴിവുകൾ ^20 
വിദ്യാഭ്യാസ യോഗ്യത: അഗ്രികൾചർ/ അഗ്രികൾചർ എഞ്ചിനീയറിങ്​​/ അഗ്രോനമി/ഹോർട്ടികൾചർ/ ക്രോപ്​ സയൻസ്​/ എൻവയോൺമ​െൻറ്​ സയൻസ്​/ സോഷ്യോളജി/ സോഷ്യൽ വർക്​/ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത സർവകലാശാലകളിൽനിന്നും നേടിയ ബിരുദം അല്ലെങ്കിൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദത്തിനുശേഷം നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്.​ഡി.
ഗ്രാമീണ/സോഷ്യൽ ഡെവലപ്​മ​െൻറിൽ അഞ്ചുവർഷത്തെ തൊഴിൽപരിചയം വേണം. പിഎച്ച്​.ഡികാർക്ക്​ മൂന്നുവർഷത്തെ തൊഴിൽപരിചയം മതിപ്രതിഫലം: പ്രതിമാസം 50,000 രൂപ.

3. എന്യൂമറേറ്റേഴ്​സ്​: ഒഴിവുകൾ -61
യോഗ്യത: അഗ്രികൾചർ/അഗ്രികൾചർ എഞ്ചിനീയറിങ്ങ്​/ അഗ്രോനമി/ഹോർട്ടികൾചർ/ ക്രോപ്​ സയൻസ്​/ എൻവയോൺമ​െൻറ്​ സയൻസ്​/ സോഷ്യോളജി/ സോഷ്യൽ വർക്​/ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിപ്ലോമ/ബിരുദം. ബിരുദധാരികൾക്ക്​ ഒരുവർഷവും ഡിപ്ലോമക്കാർക്ക്​ മൂന്നുവർഷവും അനുബന്ധ മേഖലയിൽ തൊഴിൽ പരിചയവും വേണം. പ്രതിഫലം: മാസം​പ്രതി: 25,000 രൂപ. 

അപേക്ഷ സമർപ്പി​ക്കാൻ: 
നാഷനൽ കോഒാഡിനേറ്റർ- https://goo.gl/forms/VPVBs2l5ttH4xKAu1
 സംസ്​ഥാന കോഒാഡിനേറ്റർ- https://goo.gl/forms/F206gaPjvqbDzjpO2
എന്യൂമറേറ്റേഴ്​സ്​- https://goo.gl/forms/ggoN2NXUPKIm1TYE3.
അവസാന തീയതി: നവംബർ 10.
Tags:    
News Summary - 82 vacancies in NABARD projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.