കേന്ദ്രസർക്കാറിന് കീഴിലെ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിെൻറ ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ഡിവിഷനിൽ 80 ട്രെയിനി തസ്തികകളിലേക്ക് വിജ്ഞാപനമായി. ബി.കോം/ ബി.ബി.എം/ ബി.എസ്സി/ ബി.സി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18നും 30നുമിടക്ക് പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്.
ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് ഡിവിഷൻ, മൈസൂരു റോഡ്, ബംഗളൂരു-560026 എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന ഒാഫിസിൽ വെച്ച് 13ന് നടക്കുന്ന അഭിമുഖത്തിെൻറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
താഴെപ്പറയുന്ന രേഖകളുടെ കോപ്പികൾ അഭിമുഖ വേളയിൽ ഉദ്യോഗാർഥികൾ ഹാജരാക്കണം: ബിരുദ/പ്രൊവിഷനൽ സർട്ടിഫിക്കറ്റ്, ബിരുദ പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ , ജനനതീയതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, മാർക്ക് സി.ജി.പി.എ രീതിയിലാണ് സർട്ടിഫിക്കറ്റിൽ ഉള്ളതെങ്കിൽ, പേഴ്സേൻറജ് ഫോർമുല കാണിക്കുന്ന രേഖ നിർബന്ധമാണ്.
ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ വിലാസമുണ്ടായിരിക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് www.bheledn.com
http://www.bheledn.com എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.