നാഷനൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ മാനേജർ തസ്തികയിൽ 79 ഒഴിവുകളുണ്ട്.
കോർപറേറ്റ് ഒാഫിസിലും സോണൽ ഒാഫിസുകളിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള പ്രോജക്ടുകളിലുമാണ് ഒഴിവുകൾ.
തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ താഴെ:
1. ഗ്രൂപ് ജനറൽ മാനേജർ: മൂന്ന് ഒഴിവ് (ജനറൽ). സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 52.
2. ജനറൽ മാനേജർ (സിവിൽ): അഞ്ച് ഒഴിവ് (ജനറൽ-മൂന്ന്, ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്). സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യമാണ് യോഗ്യത. മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം അധികയോഗ്യതയാണ്. ഉയർന്ന പ്രായം 50.
3. ജനറൽ മാനേജർ (എച്ച്.ആർ): ഒരു ഒഴിവ് (ജനറൽ). എം.ബി.എ (എച്ച്.ആർ) അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ഉയർന്ന പ്രായം 50.
4. ജോയൻറ് ജനറൽ മാനേജർ (സിവിൽ): 10 ഒഴിവ് (ജനറൽ-അഞ്ച്, ഒ.ബി.സി-രണ്ട്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന്). സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/തത്തുല്യമാണ് യോഗ്യത. മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം അധികയോഗ്യതയായി പരിഗണിക്കും. ഉയർന്ന പ്രായം 48.
5. ജോയൻറ് ജനറൽ മാനേജർ (എച്ച്.ആർ): ഒരു ഒഴിവ് (ജനറൽ). എം.ബി.എ (എച്ച്.ആർ)യാണ് യോഗ്യത. ഉയർന്ന പ്രായം 48.
6. ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ): 15 ഒഴിവ് (ജനറൽ-എട്ട്, ഒ.ബി.സി-നാല്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന്) സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. മാനേജ്മെൻറിലെ ബിരുദാനന്തരബിരുദം അധികയോഗ്യതയാണ്. ഉയർന്ന പ്രായം 45.
7. സീനിയർ മാനേജർ (സിവിൽ): 20 ഒഴിവ് (ജനറൽ-10, ഒ.ബി.സി-നാല്, എസ്.സി-നാല്, എസ്.ടി-രണ്ട്)
സിവിൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായം 40.
8. മാനേജർ (െഎ.ടി): നാല് ഒഴിവ് (ജനറൽ-രണ്ട്, ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്) കമ്പ്യൂട്ടർ സയൻസ്/െഎ.ടി/എം.സി.എ എൻജിനീയറിങ് ബിരുദം. ഉയർന്ന പ്രായം 35.
9. മാനേജർ (എച്ച്.ആർ): 15 ഒഴിവ് (ജനറൽ-എട്ട്, ഒ.ബി.സി-നാല്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന്)
എം.ബി.എ (എച്ച്.ആർ)/തത്തുല്യം. ഉയർന്ന പ്രായം 35.
10. ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ): അഞ്ച് ഒഴിവ് (ജനറൽ-രണ്ട്, ഒ.ബി.സി-രണ്ട്, എസ്.സി-ഒന്ന്) എം.ബി.എ (എച്ച്.ആർ) ആണ് യോഗ്യത. 30 വയസ്സാണ് ഉയർന്ന പ്രായം.
ആഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വെബ്സൈറ്റിൽനിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് തപാലിലാണ് അയക്കേണ്ടത്.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ എട്ട്. കൂടുതൽ വിവരങ്ങൾ www.npcc.gov.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.