ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിൽ ഇന്ത്യൻ ഇൻഫർമേഷൻ സർവിസിൽ 72 സീനിയർ ഗ്രേഡ് ഒഴിവുണ്ട്. വിവിധ ഭാഷകളിലെ അവസരങ്ങളുടെ എണ്ണം താഴെ:
1. ഹിന്ദി: 19 ഒഴിവ്
2. ഇംഗ്ലീഷ്: 21 ഒഴിവ്
3. മറാത്തി: മൂന്ന് ഒഴിവ്
4. ഗുജറാത്തി: രണ്ട് ഒഴിവ്
5. ബംഗാളി: മൂന്ന് ഒഴിവ്
6. ഒറിയ: രണ്ട് ഒഴിവ്
7. തമിഴ്: നാല് ഒഴിവ്
8. മലയാളം: രണ്ട് ഒഴിവ്
9. തെലുഗു: നാല് ഒഴിവ്
10. കന്നട: രണ്ട് ഒഴിവ്
11. ഉർദു: നാല് ഒഴിവ്
12. അസമീസ്: രണ്ട് ഒഴിവ്
13. പഞ്ചാബി: രണ്ട് ഒഴിവ്
14. കശ്മീരി: ഒരു ഒഴിവ്
15. മണിപ്പൂരി: ഒരു ഒഴിവ്
യോഗ്യത: ബിരുദവും ജേണലിസം/മാസ് കമ്യൂണിക്കേഷനിലുള്ള ഡിേപ്ലാമയോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമയോ ആണ്. ഏതെങ്കിലും സർക്കാർ വകുപ്പുകളിലോ പൊതുമേഖല സ്ഥാപനങ്ങളിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ ന്യൂസ് ഏജൻസികളിലോ രജിസ്ട്രാർ ഒാഫ് ന്യൂസ്പേപ്പേഴ്സ് ഒാഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത പത്രത്തിലോ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
ഉയർന്ന പ്രായം 30 വയസ്സാണ്. സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ് 25 രൂപയാണ്. എസ്.സി, എസ്.ടി ഉദ്യോഗാർഥികൾക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല.
www.upsconline.nic.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അവസാനതീയതി ജൂൺ 29. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.