പൊതുമരാമത്ത് വകുപ്പിൽ പുതിയ 71 തസ്‌തിക

കൊച്ചി: പൊതുമരാമത്ത് വകുപ്പിൽ പുതുതായി സൃഷ്ടിച്ച 71 സാങ്കേതിക വിഭാഗം തസ്‌തികകളിൽ പി.എസ്.സി മുഖേന ഉടൻ നിയമനം നടക്കും. അഞ്ചു ദിവസത്തിനകം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ചീഫ് എൻജിനീയറോട്​ നിർദേശിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇതോടെ 71 അസി. എൻജിനീയർ തസ്‌തികകളിലാണ് സ്ഥിരം നിയമനത്തിന് അവസരമൊരുങ്ങിയത്.

കിഫ്‌ബി ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന്​ കേരള റോഡ് ഫണ്ട് ബോർഡിലെ 71 സാങ്കേതിക വിഭാഗം തസ്‌തികകളിൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ചിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പിലെ അസി. എൻജിനീയർ തസ്‌തികയിൽ ഉണ്ടായ ഒഴിവുകൾ വിശേഷാൽ ചട്ടവ്യവസ്ഥകൾക്ക് വിധേയമായി നികത്താനാണ് അനുമതിയായത്. 

Tags:    
News Summary - 71 new posts in Public Works Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.