ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 64 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഇൻസ്പെക്ടർ, അസി. കെയർ ടേക്കർ, മെസ് മാനേജർ, ജൂനിയർ അസിസ്റ്റൻറ് തുടങ്ങി 12 തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെയാണ് അപേക്ഷകരുടെ യോഗ്യത. മൊത്തം അഞ്ച് ഒഴിവുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം 2018 ജനുവരി 30.
കൂടുതൽ വിവരങ്ങൾ http://www.iitd.ac.in/sites/default/files/jobs/non_acad/advtE-II062017E.pdf എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.