മുംബൈ പോർട് ട്രസ്റ്റ് സ്പോർട്സ് ക്ലബിൽ താഴെപ്പറയുന്ന സ്പോർട്സ് ഇനങ്ങളിൽ സ്പോർട്സ് ട്രെയ്നികളെ നിയമിക്കുന്നു:
1. അത്ലറ്റിക്സ്: അഞ്ച് ഒഴിവുകൾ (ആൺ-മൂന്ന്, പെൺ-രണ്ട്)
2. ഷട്ടിൽ ബാഡ്മിൻറൺ: മൂന്ന് ഒഴിവുകൾ
3. ബോഡി ബിൽഡിങ്: രണ്ട് ഒഴിവുകൾ
4. ക്രിക്കറ്റ്: എട്ട് ഒഴിവുകൾ
5. ഫുട്ബാൾ: ഒമ്പത് ഒഴിവുകൾ
6. ഹോക്കി: ഒൻപത് ഒഴിവുകൾ
7. കബഡി: ഏഴ് ഒഴിവുകൾ
8. ടേബിൾ ടെന്നിസ്: രണ്ട് ഒഴിവുകൾ.
9. വോളിബാൾ: ആറ് ഒഴിവുകൾ
10. വെയ്റ്റ് ലിഫ്റ്റിങ്: അഞ്ച് ഒഴിവുകൾ.
അപേക്ഷിക്കുന്ന കായികയിനത്തിൽ 2014, 2015, 2016 വർഷങ്ങളിൽ അന്തരാഷ്ട്ര മത്സരത്തിൽ പെങ്കടുത്തവർക്കും ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്തവർക്കും ദേശീയമത്സരത്തിൽ സംയുക്ത യൂനിവേഴ്സിറ്റി ടീമിനെ പ്രതിനിധാനംചെയ്തവർക്കും യൂനിവേഴ്സിറ്റി സ്പോർട്സ് കൺട്രോൾ ബോർഡ് നടത്തുന്ന അന്തർസംസ്ഥാന ടൂർണമെൻറിൽ ഒരു യൂനിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്തവർക്കും ക്രിക്കറ്റിൽ എ ഡിവിഷനെ പ്രതിനിധാനംചെയ്തവർക്കും ഹോക്കിയിലോ ഫുട്ബാളിലോ സൂപ്പർ/എലൈറ്റ് ഡിവിഷനിൽ പെങ്കടുത്തവർക്കും അപേക്ഷിക്കാം.
പ്രായം ആഗസ്റ്റ് 10ന് 18നും 27നും ഇടയിൽ.
കായികരംഗത്തെ നേട്ടങ്ങൾ വിലയിരുത്തിയാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 11 മാസങ്ങൾ വീതമുള്ള മൂന്ന് േബ്ലാക്കുകൾ ആയിരിക്കും കരാർ കാലാവധി. സ്റ്റൈപ്പൻഡ്: പ്രതിമാസം 15,000 രൂപ
കിറ്റ്: വർഷം 10,000 രൂപ
താമസച്ചെലവും മെഡിെക്ലയിമും ആക്സിഡൻറ് ഇൻഷുറൻസും ലഭിക്കും.
അപേക്ഷ: 56 sports trainee in Mumbai port trust
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.