കരസേനയിൽ 2018 ഏപ്രിലിൽ ആരംഭിക്കുന്ന എൻ.സി.സി സ്പെഷൽ എൻട്രി സ്കീം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവിവാഹിതർക്ക് അപേക്ഷിക്കാം. വനിതകൾക്കും അവസരമുണ്ട്. എൻ.സി.സിക്കാർക്കാണ് അപേക്ഷിക്കാനാവുന്നത്.
ഒഴിവുകൾ:
1. പുരുഷന്മാർ:
a. ജനറൽ: 45
b. യുദ്ധത്തിൽ മരിച്ച ൈസനികരുടെ ആശ്രിതർ: അഞ്ച്
2. സ്ത്രീകൾ: നാല് ഒഴിവ്
a. ജനറൽ: മൂന്ന്
b. യുദ്ധത്തിൽ പരിക്കേറ്റ ൈസനികരുടെ ആശ്രിതർ: ഒരു ഒഴിവ്
പ്രായം: 2018 ജനുവരി ഒന്നിന് 19നും 25നും ഇടയിൽ.
വിദ്യാഭ്യാസയോഗ്യത:
1. എൻ.സി.സി സി സർട്ടിഫിക്കറ്റ് ഉള്ളവർ: ബിരുദമാണ് യോഗ്യത. മൂന്നുവർഷത്തെയും ആകെ മാർക്ക് 50 ശതമാനത്തിൽ കുറയരുത്. കുറഞ്ഞത് രണ്ട് അക്കാദമികവർഷം എൻ.സി.സി സീനിയർ ഡിവിഷൻ/വിങ്ങിൽ അംഗമായിരിക്കണം. എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ് നേടണം.
2. യുദ്ധത്തിൽ പരിക്കേറ്റ ൈസനികരുടെ ആശ്രിതർ: യുദ്ധത്തിൽ കൊല്ലപ്പെട്ടവർ, പരിക്കുകളെത്തുടർന്ന് മരണപ്പെട്ടവർ, പരിക്കേറ്റവർ, കാണാതായവർ എന്നിവരുടെ ബന്ധുക്കൾക്കാണ് ഇൗ വിഭാഗത്തിൽ അവസരം. ബിരുദമാണ് യോഗ്യത. മൂന്നുവർഷത്തെയും ആകെ മാർക്ക് 50 ശതമാനത്തിൽ കുറയരുത്. ഇവർക്ക് എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ചെന്നൈയിലാണ് 49 ആഴ്ചത്തെ പരിശീലനം ഉണ്ടാവുക.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. Officers Entry Apply/Login- >Registration എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. യുദ്ധത്തിൽ പരിക്കേറ്റവരുടെ ആശ്രിതർക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 29 ആണ്. തപാലിലാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷാമാതൃകയും വിലാസവും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.