ഹൈ​വേ​സ്​ അ​തോ​റി​റ്റി​യി​ൽ 40 ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ

നാ​ഷ​ന​ൽ ഹൈ​വേ​സ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 40 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഗ്രാ​ജ്വേ​റ്റ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ (GATE) സ്​​കോ​റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം.

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ടെ​ക്​​നി​ക്ക​ൽ)-40:
യോ​ഗ്യ​ത: സി​വി​ൽ എ​ൻ​ജി​നി​യ​റി​ങ്ങി​ൽ ബി​രു​ദം. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ സാ​ധു​വാ​യ ഗേ​റ്റ്​ സ്​​കോ​ർ.
പ്രാ​യം: 30 വ​യ​സ്സി​ൽ താ​ഴെ. ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വു​ക​ൾ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ പ്രാ​യ​വും യോ​ഗ്യ​ത​യും നി​ശ്ച​യി​ക്കു​ക. പ്ര​സ്​​തു​ത യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ്​ അ​ന്തി​മ ​തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ക.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.nhai.org എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ​േ​ട്ടാ, ഒ​പ്പ്​ എ​ന്നി​വ സ്​​കാ​ൻ ചെ​യ്​​ത്​ jpg/jpeg/gif ​േഫാ​ർ​മാ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ഫ​യ​ൽ സൈ​സ്​ പ​ര​മാ​വ​ധി 1 എം.​ബി. വ​രെ​യാ​കാം. ​അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ Application Acknowledgement ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ഇ-​മെ​യി​ലി​ൽ ല​ഭി​ക്കും. ഇ​ത്​ പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 28.

 

Tags:    
News Summary - 40 deputy manager in highways authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.