ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിെൻറ ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ഡിവിഷനിൽ 310 ടെക്നീഷ്യൻ അപ്രൻറിസുമാരുടെ ഒഴിവിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം.
യോഗ്യത: ഡിേപ്ലാമക്കാർക്കാണ് അവസരം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, മെക്കാട്രോണിക് എൻജിനീയറിങ് എന്നിവയിലൊന്നിൽ അംഗീകൃത ഡിേപ്ലാമക്കാർക്കാണ് അവസരം. 2015, 2016, 2017 വർഷങ്ങളിൽ േയാഗ്യത നേടിയവർ അപേക്ഷിച്ചാൽ മതി. (01.01.2015നുശേഷം യോഗ്യതപരീക്ഷ വിജയിച്ചവരായിരിക്കണം. പ്രായം ആഗസ്റ്റ് ഒന്നിന് 18നും 27നും (ഉയർന്ന പ്രായം: ഒ.ബി.സി-30, എസ്.സി, എസ്.ടി-32) ഇടയിലായിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 31 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും (ഞായർ ഒഴിവ്) രാവിലെ ഒമ്പതു മുതൽ 3.30 വരെ (ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 11.30 വരെ) നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിൽ പെങ്കടുക്കണം. വേദി: ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് ഡിവിഷൻ, മൈസൂരു റോഡ്, ബംഗളൂരു-560026. കൂടുതൽ വിവരങ്ങൾക്ക്
www.bheledn.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.