ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് ട്രേഡ് അപ്രൻറിസ് തസ്തികയിലെ 275 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രേഡുകളും ഒഴിവുകളുടെ എണ്ണവും താഴെ:
1. ഫിറ്റർ: 62
2. ടർണർ: 10
3. മെഷീനിസ്റ്റ്: രണ്ട്
4. മെഷീനിസ്റ്റ് (ജി): രണ്ട്
5. ഷീറ്റ് മെറ്റൽ വർക്കർ: മൂന്ന്
6. ഇലക്ട്രീഷ്യൻ: 60
7. ടൂൾ മെയ്ൻറനൻസ് മെക്കാനിക്: മൂന്ന്
8. ടൂൾ ആൻഡ് ഡൈ മേക്കർ: രണ്ട്
9. മെക്കാനിക് ആർ ആൻഡ് എ.സി: ഒമ്പത്
10. മോേട്ടാർ മെക്കാനിക് വെഹിക്കിൾ: രണ്ട്
11. ഇലക്ട്രോണിക്സ് മെക്കാനിക്/ആർ ആൻഡ് ടി.വി: 85
12. പെയിൻറർ (ജി): മൂന്ന്
13. കോപ: 16
14. വെൽഡർ: ഏഴ്
15. പ്ലംബർ: മൂന്ന്
16. കാർപൻറർ: മൂന്ന്
ഡീസൽ മെക്കാനിക്: മൂന്ന്
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ െഎ.ടി.െഎ യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ ഒന്നിന് 14 വയസ്സിൽ കൂടരുത്.
ശമ്പളം: പ്രതിമാസം 8655 രൂപ. കോപ തസ്തികയിൽ പ്രതിമാസം 7694 രൂപ.
പ്ലംബർ തസ്തികയിൽ രണ്ടു വർഷമാണ് അപ്രൻറിസ്. ആദ്യ വർഷം 7694 രൂപയും രണ്ടാം വർഷം 8655 രൂപ ലഭിക്കും. മറ്റു തസ്തികകളിലെല്ലാം ഒരു വർഷമാണ് കാലാവധി.
ഒരു തവണ അപ്രൻറിസ് ട്രെയിനിങ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാനാവില്ല.
അപേക്ഷ: www.apprenticeship.gov.inൽ രജിസ്റ്റർ ചെയ്യണം. അപ്രൻറിസ്ഷിപ്പിന് സ്ഥാപനമായി എസിൽ തിരഞ്ഞെടുക്കണം. എസിൽ വെബ്സൈറ്റിൽ കൊടുത്ത മാതൃകയിലുള്ള അപേക്ഷഫോറം പൂരിപ്പിച്ച് ഡെപ്യൂട്ടി ജനറൽ മാനേജർ (സി.എൽ.ഡി.സി), നളന്ദ കോംപ്ലക്സ്, നിയർ ടി.െഎ.എഫ്.ആർ ബിൽഡിങ്, ഇ.സി.െഎ.എൽ പോസ്റ്റ്, ഹൈദരാബാദ്-500062, തെലങ്കാന എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. കൂടുതൽ വിവരങ്ങൾക്ക്
http://www.ecil.co.in/jobs/TRADE_APPT_CLDC_2017_02.pdf കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.