എസ്.എസ്.എല്‍.സി  മൂല്യനിര്‍ണയം പൂര്‍ത്തിയായി


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് പരീക്ഷാഭവന്‍െറ സെര്‍വറിലേക്ക് മാര്‍ക്ക് അപ്ലോഡ് ചെയ്യുന്ന ജോലിയും ശനിയാഴ്ച പൂര്‍ത്തിയാക്കി.
 സംസ്ഥാനത്താകെ ഒരുക്കിയ 54 ക്യാമ്പുകളില്‍ രണ്ടെണ്ണം നേരത്തേ അടച്ചിരുന്നു. അവശേഷിക്കുന്ന 52 ക്യാമ്പുകളാണ് ശനിയാഴ്ച അടച്ചത്. ഇവിടെനിന്നുമുള്ള അവസാന ദിവസത്തെ സ്കോര്‍ ഷീറ്റുകള്‍ പരീക്ഷാഭവനിലെ ജീവനക്കാര്‍ നേരിട്ടത്തെിയാണ് ശേഖരിച്ചത്. ക്യാമ്പുകളില്‍നിന്നുള്ള സ്കോര്‍ ഷീറ്റുകള്‍ ഉപയോഗിച്ചാണ് പരീക്ഷാഭവനില്‍ മാര്‍ക്കുകളുടെ പരിശോധന നടത്തുക. 
ചൊവ്വാഴ്ചയോടെ മാര്‍ക്കുകളുടെ പരിശോധന പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക്, ഐ.ടി പരീക്ഷയുടെ മാര്‍ക്ക്, നിരന്തര മൂല്യനിര്‍ണയത്തിന്‍െറ മാര്‍ക്ക് എന്നിവ കൂട്ടിച്ചേര്‍ത്ത് അന്തിമഫലം തയാറാക്കും. 
 ഇതിനുശേഷം പരീക്ഷാ പാസ് ബോര്‍ഡ് യോഗം ചേര്‍ന്ന് അന്തിമഫലത്തിന് അംഗീകാരം നല്‍കും. പാസ് ബോര്‍ഡിന്‍െറ അംഗീകാരമായാല്‍ ഒൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും. ഏപ്രില്‍ 25ന് ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. ഏപ്രില്‍ ഒന്നിന് തുടങ്ങിയ മൂല്യനിര്‍ണയം മുന്‍ നിശ്ചയിച്ച പ്രകാരം 16ന് തന്നെ പൂര്‍ത്തിയാക്കാനായത് പഴുതടച്ച ക്രമീകരണങ്ങളുടെ ഫലമായിരുന്നു. 
കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപനത്തിലുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് ഇത്തവണ സൂക്ഷ്മതയോടെയാണ് മൂല്യനിര്‍ണയ, ടാബുലേഷന്‍ ജോലികള്‍ നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.