ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 2016 ജൂലൈയില്‍ ആരംഭിക്കുന്ന ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ (25), ഇലക്ട്രിക്കല്‍ (10), മെകാനിക്കല്‍ (10), ഇലക്ട്രോണിക്സ് (5), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/എം.എസ്സി (10), ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികോം/ടെലി കമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ (10) എന്നിവയിലാണ് പ്രവേശം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലെഫ്റ്റനന്‍റ് റാങ്കില്‍ ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ ലഭിക്കും.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പെര്‍മനന്‍റ് കമീഷനും ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റുമാവാം.
യോഗ്യത: അതത് ട്രേഡുകളില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in വെബ്സൈറ്റ് വഴി. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27വരെയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.