ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ നാല്
തപാല്‍വകുപ്പ് തമിഴ്നാട് സര്‍ക്കിലേക്ക് പോസ്റ്റ്മാന്‍/മെയില്‍ ഗാര്‍ഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ്^143. (ജനറല്‍ 92, ഒ.ബി.സി^17, എസ്.സി^19, എസ്.ടി^15). തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: എസ്.എസ്.എല്‍.സി അല്ളെങ്കില്‍ തത്തുല്യം.
പ്രായം: 04.10.2015ന് 18നും 27നും മധ്യേ. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിമുക്ത ഭടന്മാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. പരീക്ഷയുടെ വിശദമായ സിലബസിനും മറ്റു വിശദാംശങ്ങള്‍ക്കും www.dopchennai.in വെബ്സൈറ്റ് കാണുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രബേഷനുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം: www.dopchennai.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. തമിഴ്നാട് സര്‍ക്കിളിന്‍െറ കീഴിലുള്ള ഏതെങ്കിലും പോസ്റ്റ് ഓഫിസില്‍ ഇ-പേമെന്‍റായാണ് ഫീസ് അടക്കേണ്ടത്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിനുണ്ട്.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ നാല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.