കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ജൂനിയര്‍ മാനേജര്‍ ട്രെയ്നി(7), ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 ട്രെയ്നി (19), ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 ട്രെയ്നി (11), ജൂനിയര്‍ അറ്റന്‍ഡന്‍റ് ഗ്രേഡ് 5 ട്രെയ്നി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
യോഗ്യത: ജൂനിയര്‍ അറ്റന്‍ഡന്‍റ് ഗ്രേഡ് 5 ട്രെയ്നി - എസ്.എസ്.എല്‍.സിയും ഹെവി വെഹിക്ള്‍ ഡ്രൈവിങ് ലൈസന്‍സും. നീളം 165 സെ.മീ, തൂക്കം-55 കിലോഗ്രാം, നെഞ്ചളവ് 81-85 സെ.മി. പ്രായം 25 കഴിയരുത്.
ജൂനിയര്‍ മാനേജര്‍ ട്രെയ്നി- ഒന്നാം ക്ളാസ് ബി.ടെക്(സിവില്‍) ബിരുദം.
ഗേറ്റ് നേടിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി-25.
ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 ട്രെയ്നി- ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ളാസ് ബിരുദം. പ്രായപരിധി 25.
ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് 3 ട്രെയ്നി -ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്) ഡിപ്ളോമയില്‍ ഒന്നാം ക്ളാസ് വിജയം. രണ്ട് വര്‍ഷം മുമ്പുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ്.
നീളം-165 സെ.മി, തൂക്കം-55 കിലോഗ്രാം, നെഞ്ചളവ്-81-85 സെ.മീ.
അപേക്ഷിക്കേണ്ട വിധം: www.career.cial.aero വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.