ഭെല്ലില്‍ 150 ഫിറ്റര്‍, 50 വെല്‍ഡര്‍

എഴുത്തുപരീക്ഷ നവംബര്‍ ഒന്നിന് തിരുച്ചിറപ്പള്ളിയില്‍

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്‍െറ തിരുച്ചിറപ്പള്ളി കേന്ദ്രത്തില്‍ ഫിറ്റര്‍ (150 ), വെല്‍ഡര്‍ (50) ഒഴിവുകളുണ്ട്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. ജനറല്‍ (106), ഒ.ബി.സി (54), എസ്.സി (38), എസ്.ടി (2), എക്സ് സര്‍വിസ് (29), കാഴ്ചക്കുറവുള്ളവര്‍ (2), കേള്‍വിക്കുറവുള്ളവര്‍ (2), ചലനശേഷിക്കുറവുള്ളവര്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത: ഫിറ്റര്‍- മെട്രിക്കുലേഷന്‍/ തത്തുല്യം. ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ അല്ളെങ്കില്‍ ഫിറ്റര്‍ ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും നാഷനല്‍ അപ്രന്‍റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും.
വെല്‍ഡര്‍- മെട്രിക്കുലേഷന്‍ അല്ളെങ്കില്‍ തത്തുല്യം. വെല്‍ഡര്‍ ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും നാഷനല്‍ അപ്രന്‍റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും.
പ്രായപരിധി: 2015 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനത്തില്‍ 27 വയസ്സ് കഴിയരുത്.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടായിരിക്കും. നവംബര്‍ ഒന്നിന് തിരുച്ചിറപ്പള്ളിയിലാണ് എഴുത്തുപരീക്ഷ. അപേക്ഷാഫീസ്: 125 രൂപയാണ് ഫീസ്. www.careers.bhel.in വെബ്സൈറ്റില്‍നിന്ന് എസ്.ബി.ഐ ചലാന്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഏതെങ്കിലും എസ്.ബി.ഐ ബ്രാഞ്ചില്‍നിന്ന്, ബെല്‍ പവര്‍ ജ്യോതി, 30796267034 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കണം.

എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍/ എക്സ് സര്‍വിസ് എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കേണ്ട വിധം: www.careers.bhel.inല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ശേഷം ലഭിക്കുന്ന സ്ളിപ് ഒപ്പുവെച്ച് രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചലാന്‍ കോപ്പി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി അവശ്യ രേഖകള്‍ സഹിതം Sr. Deputy General Manager / HR (R & W), Building No. 24, Bharat Heavy Electricals Limited, Tiruchirappalli 620 014 വിലാസത്തില്‍ അയക്കണം.

അവസാന തീയതി:ഓണ്‍ലൈന്‍ അപേക്ഷ- സെപ്റ്റംബര്‍ 30. സ്ളിപ് ലഭിക്കേണ്ടത് ഒക്ടോബര്‍ ഏഴ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.