കേരള ഗ്രാമീണ്‍ ബാങ്കില്‍ ഓഫിസര്‍, ഓഫിസ് അസിസ്റ്റന്‍റ് തസ്തികയില്‍ 635 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റീജനല്‍^റൂറല്‍ ബാങ്കുകള്‍ക്കായി ഐ.ബി.പി.എസ് 2014 സെപ്റ്റംബര്‍^ഒക്ടോബര്‍ മാസത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കോമണ്‍ റിട്ടണ്‍ എക്സാം^3(CWE^3) യോഗ്യത നേടിയവര്‍ക്കാണ് അവസരം. യോഗ്യരായവര്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുകള്‍: ഓഫിസര്‍ സ്കെയില്‍ 3^ 26, ഓഫിസര്‍ സ്കെയില്‍ 2(ജനറല്‍ ബാങ്കില്‍ ഓഫിസര്‍)^116, ഓഫിസര്‍ സ്കെയില്‍ 2(ഐ.ടി)^25, ഓഫിസര്‍ സ്കെയില്‍ 2(സി.എ)^2, ഓഫിസര്‍ സ്കെയില്‍ ^2(ലോ)^10, ഓഫിസര്‍ സ്കെയില്‍ 2^(അഗ്രികള്‍ചറല്‍ ഓഫിസര്‍)^25, ഓഫിസര്‍ സ്കെയില്‍ 1^224, ഓഫിസ് അസിസ്റ്റന്‍റ് (മള്‍ട്ടി പര്‍പ്പസ്)^207 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: ഓഫിസര്‍ സ്കെയില്‍ 3 വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ 21നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഓഫിസര്‍ സ്കെയില്‍ 2 21നും 32നും ഇടയിലും ഓഫിസര്‍ സ്കെയില്‍ 1 & ഓഫിസ് അസിസ്റ്റന്‍റ് 18നും 28നും ഇടയിലും. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് ലഭിക്കും.
യോഗ്യത: ഓഫിസര്‍ സ്കെയില്‍ 3, ഓഫിസര്‍ സ്കെയില്‍ 2, ഓഫിസര്‍ സ്കെയില്‍ 1, ഓഫിസ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് യോഗ്യത.
ഓഫിസര്‍ സ്കെയില്‍ 2(ഐ.ടി)^ ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം.ഓഫിസര്‍ സ്കെയില്‍ 2(സി.എ)^ സി.എ/എം.ബി.എ.
ഓഫിസര്‍ സ്കെയില്‍ ^2(ലോ)^ നിയമബിരുദമോ തത്തുല്യ യോഗ്യതയോ.
ഓഫിസര്‍ സ്കെയില്‍ 2 (അഗ്രികള്‍ചറല്‍ ഓഫിസര്‍)^ അഗ്രികള്‍ചര്‍/ ഹോര്‍ട്ടികള്‍ചര്‍/ഡെയറി/അനിമല്‍ ഹസ്ബെന്‍ഡ്രി/ഫോറസ്ട്രി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ് ബിരുദം.
തെരഞ്ഞെടുപ്പ്: RRBs CWE ^II സ്കോറിന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. SC/ST/SC PWD/ST PWD/SC EXS/ST EXS വിഭാഗത്തിലുള്ളവര്‍ 70ഉം അതിന് മുകളിലും OBC/ GEN/OBC PWD/GEN PWD/OBC EXS/GEN EXS വിഭാഗത്തിലുള്ളവര്‍ 80ഉം അതിന് മുകളിലും സ്കോര്‍ നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം: www.keralagbank.com വെബ്സൈറ്റില്‍ ‘Careers>Job Openings’ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.