ഏഴിമല നാവിക അക്കാദമിയില്‍ അവസരം

2016 ജൂണില്‍ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
അവിവാഹിതരായ യുവാക്കള്‍ക്ക് ഇന്ത്യന്‍ നാവിക സേനയില്‍ അവസരം. ഏഴിമല നാവിക അക്കാദമിയില്‍ 2016 ജൂണില്‍ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എജുക്കേഷന്‍, നായ്ക്, ലോജിസ്റ്റിക്സ് ബ്രാഞ്ചുകളിലാണ് പ്രവേശം. ലോജിസ്റ്റിക്സ് വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 
യോഗ്യത: എജുക്കേഷന്‍- 50 ശതമാനം മാര്‍ക്കോടെ എം.എസ്സി (ഫിസിക്സ്) (ബി.എസ്സി മാത്സ് പഠിച്ചിരിക്കണം), എം.എസ്സി  മാത്സ് (ബി.എസ്സിക്ക് ഫിസിക്സ് പഠിച്ചിരിക്കണം), എം.എസ്സി കെമിസ്ട്രി, എം.എ (ഇംഗ്ളീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്), എം.സി.എ (ബിരുദതലത്തില്‍ ഫിസിക്സ്, മാത്സ് പഠിച്ചിരിക്കണം) അല്ളെങ്കില്‍ ബി.ഇ, ബി.ടെക്/ എം.ടെക് (മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍,  കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി, എം.ടെക്കിന് 50 ശതമാനവും ബി.ടെക്കിന് 60 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. 
നായ്ക്: 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് (മെക്കാനികല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, പ്രൊഡക്ഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, ഐ.ടി, കെമിക്കല്‍, മെറ്റലര്‍ജി ആന്‍ഡ് എയ്റോസ്പേസ് എന്‍ജിനീയറിങ്. 
ലോജിസ്റ്റിക്സ്: ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ളാസോടെ ബി.ഇ/ ബി.ടെക് ബിരുദം, ഒന്നാം ക്ളാസോടെ എം.ബി.എ, ബി.എസ്സി/ ബി.കോം, ബി.എസ്സി(ഐ.ടി)യും ഫിനാന്‍സ്, ലോജിസ്റ്റിക്സ്, സപൈ്ള ചെയിന്‍ മാനേജ്മെന്‍റ്, മെറ്റീരിയല്‍ മാനേജ്മെന്‍റ് പി.ജി ഡിപ്ളോയും, എം.സി.എ/ ഒന്നാം ക്ളാസോടെ എം.എസ്.സി ഐ.ടി.
തെരഞ്ഞെടുപ്പ്: ഡിസംബര്‍ 16 മുതല്‍ ഏപ്രില്‍ 16 വരെ ബംഗളൂരു, ഭോപാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ വെച്ച് അഭിമുഖം നടക്കും. ഒന്നാംഘട്ടമായി ബുദ്ധിപരീക്ഷ, ഗ്രൂപ് ചര്‍ച്ചയും രണ്ടാം ഘട്ടം മാനസിക ശേഷി പരിശോധനയുടെ  തുടങ്ങി നാല് ദിവസം നീളുന്ന അഭിമുഖമായിരിക്കും. തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റ് നടത്തും. 
തെരഞ്ഞെടുക്കപ്പെടുന്നവരെ ഏഴിമല നാവിക അക്കാദമിക്ക് കീഴില്‍   നേവല്‍ ഓറിയന്‍േറഷന്‍ കോഴ്സ് പൂര്‍ത്തിയാക്കണം. സബ് ലെഫ്റ്റനന്‍റ് റാങ്കിലാണ് നിയമിക്കുക. 
അപേക്ഷിക്കേണ്ട വിധം: www.nausenabharti.nic.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 15.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.