റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ 187 സ്റ്റാഫ് നഴ്സ്

നിയമനം ന്യൂഡല്‍ഹിയില്‍ •ഒക്ടോബര്‍ 19 ന് രജിസ്റ്റര്‍ ചെയ്യണം
ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 187 നഴ്സുമാരുടെ ഒഴിവുണ്ട്. ജനറല്‍ (95), എസ്.സി (31), എസ്.ടി (13), ഒ.ബി.സി (48) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് ബി.എസ്സി നഴ്സിങ്/പോസ്റ്റ് ബേസിക് (നഴ്സിങ്), ആറു മാസത്തെ പ്രവൃത്തിപരിചയം/ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ഡിപ്ളോമ, രണ്ടരവര്‍ഷത്തെ പ്രവൃത്തിപരിചയം. സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍.
പ്രായപരിധി: 30 കവിയരുത്. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 500 രൂപ (എസ്.സി/എസ്.ടി 200). ഡോ. ആര്‍.എം.എല്‍ ഹോസ്പിറ്റല്‍, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയക്കണം. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: അഭിമുഖത്തിന്‍െറ അടിസ്ഥാനത്തില്‍.
അപേക്ഷിക്കേണ്ട വിധം:  www.mohfw.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷയുമായി 19ന് രാവിലെ 9.30നും 12നുമിടയില്‍ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലും റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍വെച്ചുമായി 20ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.