136 ഒഴിവുകളില്‍ നോട്ടിഫിക്കേഷന്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളില്‍ അവസരം. ഗ്രേഡ്^ബി ഓഫിസര്‍ തസ്തികയിലേക്കാണ് പ്രധാനമായും ഒഴിവുള്ളത്. 134 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. അസിസ്റ്റന്‍റ് ലൈബ്രേറിയന്‍, ആര്‍ക്കൈവിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നിവയാണ് അപേക്ഷ ക്ഷണിച്ച മറ്റുള്ള തസ്തികകള്‍.
ഓഫിസര്‍ ഗ്രേഡ്^ബി (ജനറല്‍): 134 ഒഴിവുകള്‍
ജനറല്‍^67 ഒഴിവുകള്‍, എസ്.സി^15 ഒഴിവുകള്‍, എസ്.ടി^13 ഒഴിവുകള്‍, ഒ.ബി.സി^39 ഒഴിവുകള്‍. 2015 ഒക്ടോബര്‍ ഒന്നിന് അനുസരിച്ച് 21നും 30നും മധ്യേ പ്രായമുള്ളവരായിരിക്കണം. എം.ഫില്‍, പിഎച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് യഥാക്രമം 32, 34 വയസ്സുവരെയാണ് പരിധി. അര്‍ഹരായ വിഭാഗക്കാര്‍ക്കും ഉയര്‍ന്നപ്രായത്തില്‍ ഇളവ് ലഭിക്കും. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
850 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ. ഓണ്‍ലൈനായി അടക്കണം. ആര്‍.ബി.ഐ ജീവനക്കാര്‍ക്ക് ഫീസില്ല. അവസാന തീയതി ഒക്ടോബര്‍ 23.
അപേക്ഷിക്കേണ്ടവിധം: www.rbi.org.in വഴി ഒക്ടോബര്‍ 23 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സൂക്ഷിക്കണം. നവംബര്‍ 21, 22 തീയതികളിലാണ് ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ. രണ്ടാംഘട്ടം ഡിസംബര്‍ ഏഴിന് നടക്കും.
അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ ഗ്രേഡ് ‘എ’, അസിസ്റ്റന്‍റ് ആര്‍ക്കൈവിസ്റ്റ് ഗ്രേഡ് ‘എ’: ഓരോന്നുവീതം രണ്ട് ഒഴിവുകള്‍
സെപ്റ്റംബര്‍ ഒന്നിന് 21നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ആര്‍ട്സ്/സയന്‍സ്/കോമേഴ്സ് വിഷയത്തില്‍ ബിരുദവും ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദവുമാണ് അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ തസ്തികയുടെ യോഗ്യത. അസിസ്റ്റന്‍റ് ആര്‍ക്കൈവിസ്റ്റ് പോസ്റ്റിന് മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ഡിപ്ളോമ ഇന്‍ ആര്‍ക്കൈവല്‍ സ്റ്റഡീസില്‍ രണ്ടാം ക്ളാസില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലാണ് നിയമനം.
600 രൂപയാണ് അപേക്ഷാ ഫീസ്. ഇളവിനര്‍ഹരായവര്‍ക്ക് 100 രൂപ. ഒക്ടോബര്‍ ഒമ്പതുവരെ www.rbi.org.in വഴി അപേക്ഷിക്കുകയും ഫീസടക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 16ന് വൈകീട്ട് അഞ്ചിനകം സാധാരണ തപാലില്‍ ജനറല്‍ മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വിസസ് ബോര്‍ഡ്, തേര്‍ഡ് ഫ്ളോര്‍, ആര്‍.ബി.ഐ ബില്‍ഡിങ്, മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം, ബൈക്കുള, മുംബൈ^400008 എന്ന വിലാസത്തില്‍ ലഭിക്കണം.
ഫാര്‍മസിസ്റ്റ്: കരാറടിസ്ഥാനത്തിലാണ് നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. അംഗീകൃത യൂനിവേഴ്സിറ്റിയില്‍നിന്നുള്ള ഫാര്‍മസി ഡിപ്ളോമയാണ് യോഗ്യത. https://opportunities.rbi.org.in എന്ന വെബ്സൈറ്റില്‍ ‘current vacancies’ പേജില്‍ ഫാര്‍മസിസ്റ്റ് നോട്ടിഫിക്കേഷനില്‍നിന്ന് നിശ്ചിത ഫോര്‍മാറ്റ് അപേക്ഷാ ഫോറം ലഭിക്കും. ഇത് പൂരിപ്പിച്ച് രേഖകള്‍ സഹിതം ദ റീജനല്‍ ഡയറക്ടര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ആര്‍ മാനേജ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റ്, റിക്രൂട്ട്മെന്‍റ് സെക്ഷന്‍, ഗാന്ധി ബ്രിഡ്ജിന് സമീപം, അഹ്മദാബാദ്^3800014 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 12നകം കിട്ടത്തക്കവിധം അപേക്ഷിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.