കോഴിക്കോട്: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ വിവധ തസ്തികകളില്‍ കരാര്‍/താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ബന്ധപ്പെട്ട രേഖകളുമായി വാക് ഇന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാവണം.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്
ഒഴിവുകള്‍: രണ്ട്, യോഗ്യത: ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം.
പ്രായ പരിധി 25 വയസ്സ്(സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും) ഇന്‍റര്‍വ്യൂ തീയതി: മേയ് 25 രാവിലെ 10ന്.
സൂപ്പര്‍ വൈസര്‍
ഒഴിവ്: ഒന്ന്, പ്രായപരിധി: 40 വയസ്സ്. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ളോമ. ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്നുവര്‍ഷം പരിചയം. വേതനം: 15000 രൂപ. ഇന്‍റര്‍വ്യൂ തീയതി മേയ് 26 രാവിലെ 10ന്.
ജൂനിയര്‍ എന്‍ജിനീയര്‍
ഒഴിവ്: ഒന്ന്, പ്രായപരിധി 58 വയസ്സ്, യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമയും എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ളെങ്കില്‍ ഒന്നാം ക്ളാസ് ബി.ടെക്/ബി.ഇയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇന്‍റര്‍വ്യൂ ജൂണ്‍ മൂന്നിന് കാമ്പസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.