കണ്ണൂര്‍ സര്‍വകലാശാലയില്‍ യോഗ ഇന്‍സ്ട്രക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശായുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ് ഡിപാര്‍ട്മെന്‍റില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ജൂണ്‍ രണ്ട് ഉച്ചക്ക് രണ്ട് മണിക്ക് സര്‍വകലാശാലയുടെ താവക്കര കാമ്പസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9,000 രൂപ വേതനമായി ലഭിക്കും. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗ/യോഗിക് സയന്‍സ്/യോഗാ തെറപ്പി/യോഗാസ്റ്റഡീസ് എന്നിവയില്‍ ഏതിലെങ്കിലും നേടിയ ബിരുദാനന്തര ബിരുദം  അല്ളെങ്കില്‍ യോഗിക്/യോഗിക് സയന്‍സ്/യോഗാ തെറപ്പി/യോഗാ സ്റ്റഡീസ് എന്നിവയില്‍ ഏതിലെങ്കിലും നേടിയ ബിരുദാനന്തര/ഡിപ്ളോമയും രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും. ഇന്‍റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജനനതീയതി, ജാതി, ജോലി പരിചയം, ദേശീയ അന്തര്‍ ദേശീയ തലത്തിലുള്ള സെമിനാര്‍ പ്രസന്‍േറഷന്‍സ്, പബ്ളിക്കേഷന്‍സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി അന്നേ ദിവസം ഉച്ചക്ക് 1.30ന് താവക്കര കാമ്പസിലുള്ള അക്കാദമിക് വിഭാഗത്തില്‍ ഹാജരാവണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.