മെഡിക്കല്‍ അധ്യാപക തസ്തികകളില്‍ പി.എസ്.സി വാര്‍ഷിക വിജ്ഞാപനം

ബി.എഫ്.എക്ക് പകരം ബി.എ യോഗ്യത ചേര്‍ത്തവര്‍ക്ക് തിരുത്താന്‍ അവസരം

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളില്‍ വാര്‍ഷിക വിജ്ഞാപനം നടത്താന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം റാങ്ക് ലിസ്റ്റ് പുറത്തുവരുന്ന ദിവസം തന്നെ പുതിയ വിജ്ഞാപനം പുറത്തിറക്കും. റാങ്ക് ലിസ്റ്റും വിജ്ഞാപനവും ഒരുമിച്ച്  വരും.

ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കെ ഉടന്‍ സര്‍വകലാശാല ഫലം വരാനിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അപേക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കമീഷനെ സമീപിച്ചിരുന്നു. അപേക്ഷാ തീയതി നീട്ടുന്ന രീതി ശരിയല്ളെന്ന അഭിപ്രായമാണ് പൊതുവെ വന്നത്. ഇതോടൊപ്പം ഈ തസ്തികകളില്‍ വാര്‍ഷിക സെലക്ഷന്‍ നടത്താനും തീരുമാനിച്ചു.

ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയപ്പോള്‍ ബി.എഫ്.എ കോഴ്സിന് പകരം ബി.എ എന്ന് യോഗ്യത ചേര്‍ത്തവര്‍ക്ക് അത് തിരുത്താന്‍ അവസരം നല്‍കും. ആദ്യം സൈറ്റില്‍ ബി.എഫ്.എ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ചില ഉദ്യോഗാര്‍ഥികള്‍ ബി.എ എന്ന് ചേര്‍ത്തത്. ഒരു തവണ ചേര്‍ത്ത യോഗ്യത പിന്നീട് തിരുത്താനാകില്ല. ഇത് ഉദ്യോഗാര്‍ഥികളുടെ പിഴവല്ലാത്തതിനാല്‍ തിരുത്താന്‍ അവസരം നല്‍കണമെന്ന വാദം കമീഷനിലുണ്ടായി.

ചിലര്‍ എതിര്‍ത്തു. ഭൂരിപക്ഷ തീരുമാനപ്രകാരമാണ് തിരുത്താന്‍ തീരുമാനമെടുത്തത്. ഏതെങ്കിലും പി.എസ്.സി ഓഫിസിലത്തെി ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കും. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സര്‍ക്കാറിന്‍െറ ആവശ്യം കമീഷന്‍ ചര്‍ച്ച ചെയ്തില്ല. സെപ്റ്റംബര്‍ 30 വരെ എല്ലാ ലിസ്റ്റുകളുടെയും കാലാവധി ഇതിനകം നീട്ടിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.