സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ജനറല്‍, ലീഗല്‍, എന്‍ജിനീയറിങ് (സിവില്‍)-ടെക്നിക്കല്‍, ഒഫീഷ്യല്‍ ലാംഗ്വേജ്, റിസര്‍ച് സ്ട്രീമില്‍ ഓഫിസര്‍ ഗ്രേഡ് എ (അസിസ്റ്റന്‍റ് മാനേജര്‍) തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത സംബന്ധിച്ച വിശദവിവരം www.sebi.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിലുണ്ടായിരിക്കണം. അഭിമുഖത്തിന് പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും. ഒക്ടോബര്‍ 11ന് വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. 200 മാര്‍ക്കിന്‍െറ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിലുള്ളവര്‍ 600 രൂപയും എസ്.ടി/ എസ്.സി/ ഭിന്നശേഷിയുള്ളവര്‍ 100 രൂപയും അടക്കണം. ഓണ്‍ലൈനായാണ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.sebi.gov.in ഓണ്‍ലൈന്‍ വഴി. അവസാന തീയതി സെപ്റ്റംബര്‍ ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.