പുരുഷന്മാര്‍ക്കാണ് അവസരം •അവസാന തീയതി ഒക്ടോബര്‍ മൂന്ന്
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍ തസ്തികയിലെ ഒഴിവുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷന്മാര്‍മാത്രം അപേക്ഷിച്ചാല്‍ മതി.
ഒഴിവ്: 156 (ജനറല്‍-80, ഒ.ബി.സി-42, എസ്.സി-23, എസ്.ടി 11).
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. ഹെവി മോട്ടോര്‍ വെഹിക്കിള്‍, ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്നിവയുടെ ലൈസന്‍സ് ഉണ്ടാവണം.
പ്രായപരിധി: 18നും 27നും ഇടയില്‍. സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും.
ശാരീരിക ക്ഷമത: നീളം 167 സെ.മീ, നെഞ്ചളവ് 80 80-85.
തെരഞ്ഞെടുപ്പ്: കായികക്ഷമത പരിശോധന, എഴുത്തു പരീക്ഷ, ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്: 50 രൂപ പോസ്റ്റല്‍ ഓര്‍ഡറായി അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്/ഡി.ഡി.ഒ സി.ഐ.എസ്.എഫ് സൗത് സോണ്‍- ചെന്നൈ എന്ന വിലാസത്തില്‍ അയക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cisf.gov.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം DIG, CISF (South Zone), Rajaji Bhawan, ‘D’Block, Besant Nagar, Chennai, Tamilnadu –600090 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് d “APPLICATION FOR THE POST OF CONSTABLE/DCPO IN CISF – 2015 എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഒക്ടോബര്‍ മൂന്ന്. വിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.