മുംബൈയിലെ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഫിനാന്‍സ് & അക്കൗണ്ട്സ്, ടെക്നിക്കല്‍ & സയന്‍റിഫിക് ഓഫിസര്‍ തസ്തികയിലെ 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ മേയ് ഒന്ന് മുതല്‍ സ്വീകരിക്കും. മേയ് 31 ആണ് അവസാന തീയതി.
സയന്‍റിഫിക് ഓഫിസര്‍ (ഡി) -അഞ്ച്, ടെക്നിക്കല്‍ ഓഫിസര്‍ (ഡി) -രണ്ട്, മെഡിക്കല്‍ ഓഫിസര്‍ (ഡി) ജനറല്‍ സര്‍ജന്‍, ഫിസിഷ്യന്‍- മൂന്ന്, മെഡിക്കല്‍ ഓഫിസര്‍ (ഡി) ജി.ഡി.എം.ഒ -ഒന്ന്, ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്സ്) -ഏഴ്, ഡെപ്യൂട്ടി മാനേജര്‍ (കോണ്‍ട്രാക്ട്സ് ആന്‍ഡ് മെറ്റീരിയല്‍സ് മാനേജ്മെന്‍റ്) -നാല്, ടെക്നിക്കല്‍ ഓഫിസര്‍ (ഡി) - എട്ട്, മെഡിക്കല്‍ ഓഫിസര്‍ (സി) ജി.ഡി.എം.ഒ -രണ്ട്, സയന്‍റിഫിക് ഓഫിസര്‍ -10, ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫിസര്‍ (ഒ) -നാല്, ഡെപ്യൂട്ടി മാനേജര്‍ (ഹ്യൂമന്‍ റിസോഴ്സസ്) -11, ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്സ്) -23, ഡെപ്യൂട്ടി മാനേജര്‍ (കോണ്‍ട്രാക്ട്സ് ആന്‍ഡ് മെറ്റീരീയല്‍സ് മാനേജ്മെന്‍റ്) -10, ഡെപ്യൂട്ടി മാനേജര്‍ (ഹോസ്പിറ്റാലിറ്റി സര്‍വിസസ്) -ഒന്ന്, ഡെപ്യൂട്ടി മാനേജര്‍ (പബ്ളിക് റിലേഷന്‍സ്) -11, ഡെപ്യൂട്ടി ലോ ഓഫിസര്‍ -രണ്ട്, ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) -12 എന്നിങ്ങനെയാണ് ഒഴിവുകള്‍.
http://npcilcareers.co.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യതകള്‍, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയ വിശദാംശങ്ങള്‍ മേയ് ഒന്നു മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.